സ്വന്തം ലേഖകന്‍: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉപഭോക്താക്കളെ ചിരിപ്പിക്കാന്‍ നോക്കിയ ഗൂഗിള്‍ പുലിവാലു പിടിച്ചു. ആളുകളെ ചിരിപ്പിക്കാന്‍ അവതരിപ്പിച്ച ആനിമേഷന്‍ ഐക്കണാണ് കമ്പനിയെ തിരിച്ചുകടിച്ചത്. അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ മിക് ഡ്രോപ് സംവിധാനമൊരുക്കിയെന്ന് പ്രഖ്യാപിച്ചാണ് ഗൂഗ്ള്‍ വിഡ്ഢി ദിനം ആഘോഷിച്ചത്.
ജിമെയില്‍ സന്ദേശത്തിന് പ്രതികരണം അയക്കുമ്പോള്‍ മിക് ഡ്രോപ് ബട്ടന്‍ കാണാം. ബട്ടന്‍ അമര്‍ത്തുന്നതോടെ മറുപടിക്കൊപ്പം ചെറിയൊരു ആനിമേഷന്‍ ഐക്കണ്‍ പോവുകയും ഇമെയില്‍ സംഭാഷണം അവസാനിക്കുകയും ചെയ്യും. മെയില്‍ ബോക്‌സിലേക്ക് പിന്നെ പ്രതികരണങ്ങള്‍ വരില്ല.
സുപ്രധാന മെയിലുകള്‍ക്കുവരെ ഇത്തരം തമാശരൂപത്തിലുള്ള പ്രതികരണം പോയതോടെ ഉപഭോക്താക്കളില്‍നിന്ന് കടുത്ത എതിര്‍പ്പുണ്ടാവുകയായിരുന്നു. ജോലിക്കുവേണ്ടിയും മറ്റും ഇമെയില്‍ അയച്ചവരാണ് ഗൂഗിളിന്റെ ഏപ്രില്‍ഫൂള്‍ പരിപാടിയില്‍ വലഞ്ഞത്. എന്തായാലും ഉപഭോക്താക്കളോട് മാപ്പു പറഞ്ഞ് ഗൂഗില്‍ വിവാദത്തിന്‍ നിന്ന് തലയൂരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല