ഗൂഗിള്‍ ഔദ്യോഗികമായി ഗൂഗിള്‍ പ്ലസ് ഫോട്ടോസ് അടച്ചുപൂട്ടുന്നു. ഓഗസ്റ്റ് ഒന്ന് വരെയെ ഇതിന്റെ സേവനം ലഭ്യമാകുകയുള്ളുവെന്ന് ഗൂഗിള്‍ പ്ലസിന്റെ ബ്ലോഗ് പോസ്റ്റ് അറിയിച്ചു. ഗൂഗിള്‍ പുതുതായി ആരംഭിക്കുന്ന ഫോട്ടോസിന് പ്രചാരം നല്‍കുന്നതിനാണ് പഴയ സംവിധാനമായ ഗൂഗിള്‍ പ്ലസ് ഫോട്ടോസ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
ഫെയ്‌സ്ബുക്കിന് പകരമായി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന തരത്തില്‍ ഗൂഗിള്‍ പ്ലസിനെ കമ്പനി മാര്‍ക്കറ്റ് ചെയ്തിരുന്ന സമയത്താണ് ഗൂഗിള്‍ പ്ലസ് ഫോട്ടോസ് അവതരിപ്പിച്ചത്. ഗൂഗിള്‍ പ്ലസിനൊപ്പം ഫോട്ടോസും ദയനീയമായി പരാജയപ്പെട്ടു. ആദ്യം ആന്‍ഡ്രോയിഡില്‍നിന്നും പിന്നീട് ഐഒഎസില്‍നിന്നും പിന്നീട് വെബില്‍നിന്നും ഗൂഗിള്‍ പ്ലസ് ഫോട്ടോസ് നീക്കം ചെയ്യും.
ഗൂഗിള്‍ പ്ലസ് ഫോട്ടോസിന് പകരമായി ഗൂഗിള്‍ ഫോട്ടോസ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍നിന്നും ലഭ്യമാണ്. ഗൂഗിള്‍ പ്ലസ് ഫോട്ടോസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും ഗൂഗിള്‍ ഫോട്ടോസ് വളര്‍ത്തുന്നതിലായിരിക്കും. ഇതിനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ തുടങ്ങി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല