സ്വന്തം ലേഖകൻ: ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞു. ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത ഗൂഗിൾ ഫോൻ ഇന്ത്യ എന്ന ഓൺലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
“ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിലൂടെ ഞങ്ങൾ അടുത്ത 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 750000 കോടി രൂപ നിക്ഷേപിക്കും. ഓഹരി നിക്ഷേപങ്ങൾ, കൂട്ടുകെട്ടുകൾ, സഹകരണ, സംരംഭ, ആവാസ നിക്ഷേപങ്ങളിലൂടെയാവും ഇത് ഞങ്ങൾ ചെയ്യുക. ഇന്ത്യയിയും ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോണമിയിലുമുള്ള ഞങ്ങളുടെ ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനമാണിത്,” പിച്ചെയ് പറഞ്ഞു.
“ആദ്യമായി, ഓരോ ഇന്ത്യക്കാർക്കും അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയണം. രണ്ടാമതായി, ഇന്ത്യയുടെ ആവശ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തണം. മൂന്നാമതായി, ഡിജിറ്റൽ മാറ്റത്തിൻ്റെ പാതയിലുള്ള കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുക. നാലാമതായി, സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തണം,” ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത വ്ലോഗിലൂടെ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മാദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങളെ ഗൂഗിള്‍ പിന്തുണയ്ക്കുമെന്നും ഗൂഗിള്‍ ഫോര്‍ ഇന്ത്യ വ്യക്തമാക്കി. സുന്ദര്‍ പിച്ചൈ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചൈയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലവത്തായ ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വ്യക്തമാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല