1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

ലോകത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളില്‍ പ്രമുഖരായ മോട്ടറോള മൊബിലിറ്റിയെ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ വാങ്ങുന്നു. 12.5 ബില്യന്‍ ഡോളറിനാണ് മോട്ടറോള മൊബിലിറ്റിയുമായി ഗൂഗിള്‍ കാരാറില്‍ എത്തിയത്.ഇരുകമ്പനികളും ഐക്യകണ്‌ഠേന കരാര്‍ അംഗീകരിച്ചെന്നും ഈ വര്‍ഷം അവസാനമോ 2012 ആദ്യമോ കമ്പനി കൈമാറുമെന്നും ഗൂഗിള്‍- മോട്ടറോള മൊബിലിറ്റി അധികൃതര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മാണം നഷ്ടത്തിലേയ്ക്കു നീങ്ങിയതേത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം മോട്ടറോള ഇന്‍കോപ്പറേഷന്‍ രണ്ട് സ്വതന്ത്ര കമ്പനികളായി വിഭജിച്ചിരുന്നു. ഇതില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ വിഭാഗമാണ് മോട്ടറോള മൊബിലിറ്റി. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍, എന്റര്‍െ്രെപസ് ആന്‍ഡ് പബ്ലിക് സേഫ്റ്റി ബിസിനസ് തുടങ്ങിയ കാര്യങ്ങളാണ് മോട്ടറോള സൊല്യൂഷന്‍സ് കൈകാര്യം ചെയ്യുന്നത്.

മൊബൈല്‍-ടാബ്‌ലറ്റ് മേഖലകളില്‍ ശക്തരായ ആപ്പിളിന്റെ അധീശ്വത്വം അവസാനിപ്പിയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ മോട്ടോറോള മൊബിലിറ്റിയെ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ ഏറെ പരിചയസമ്പത്തുള്ള മോട്ടോറോളയെ സ്വന്തമാക്കുന്നതിലൂടെ അവരുടെ ഒട്ടേറെ ടെക്‌നിക്കല്‍ പേറ്റന്റുകള്‍ ഗൂഗിളിന് സ്വന്തമാവും. ഗാഡ്ജറ്റ് നിര്‍മാണവേളയില്‍ ആപ്പിളിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പേറ്റന്റ് നിയമയുദ്ധങ്ങളെ നേരിടാന്‍ ഈ ഡീല്‍ ഗൂഗിളിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.