സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്താന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്തുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങും.
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ പരിഭാഷപ്പെടുത്തുന്നത് ഉദേയാഗസ്ഥരുടെ പതിവായിരുന്നു. ഇത് വഴി സര്‍ക്കുലറും മറ്റും തെറ്റായി പരിഭാഷപ്പെടുത്തി ഇറങ്ങിയതോടെയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ചുള്ള പരിഭാഷ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിന്റെ സാരാംശത്തില്‍ അപ്‌ലോഡ് ചെയ്യുന്നയാള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ രേഖകള്‍ പരിഭാഷപ്പെടുന്ന വ്യക്തി ശ്രദ്ധയോടെ വേണം അത് കൈകാര്യം ചെയ്യാന്‍. മാത്രമല്ല മേലധികാരിയുടെ അനുമതി വാങ്ങി മാത്രമേ ഇവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാവു എന്നും ഉത്തരവില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല