1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

പശ്ചിമേഷന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ വിരുദ്ധസമരങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയ ഇസ്ലാം വിരുദ്ധ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നു പിന്‍വലിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഇന്ത്യയിലും ഇന്തോനേഷ്യയിലും വീഡിയോ സെന്‍സര്‍ ചെയ്യുന്നുണ്ട്. ഈജിപ്തിലും ലിബിയയിലും ഇതിനകം വീഡിയോ തടഞ്ഞിട്ടുമുണ്ട്. വീഡിയോ പരിപൂര്‍ണമായും നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല-ഗൂഗിള്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയുണ്ടായ ആക്രമണസംഭവങ്ങളില്‍ ലിബിയയിലെ അംബാസിഡറടക്കം നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശികമായ നിയമങ്ങള്‍ക്കനുസരിച്ച് വീഡിയോ തടയാനാണ് ഗൂഗിള്‍ തീരുമാനം.
യൂട്യൂബിലൂടെ അതിവേഗം പ്രചരിച്ച വീഡിയോ കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അപ് ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവ നീക്കം ചെയ്യാന്‍ സാധിക്കില്ല. ഇസ്ലാം വിരുദ്ധമായ സിനിമയൊന്നുമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നതും അത്തരം വീഡിയോകള്‍ നീക്കം ചെയ്യുന്നതും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.