സ്വന്തം ലേഖകന്‍: ഇന്ത്യയിലെ അഞ്ചു പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ കൂടി ഗൂഗിളിന്റെ സൗജന്യ അതിവേഗ വൈഫൈ സേവനം ഉടന്‍ ലഭ്യമാകും. ഉജ്ജയ്നി, ജയ്പുര്‍, ഗുവാഹത്തി, പാറ്റ്ന, അലഹാബാദ് എന്നീ റെയില്‍വെ സ്റ്റേഷനുകളിലാണ് ഇനി മുതല്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കുക.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വെ ഗൂഗിളുമായി ചേര്‍ന്നു നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അടുത്ത ദിവസം അഞ്ചു റെയില്‍വെ സ്റ്റേഷനുകളിലെ വൈഫൈ സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
എല്ലാ പ്ലാറ്റ് ഫോമുകളിലും വൈഫൈ സേവനം ലഭ്യമാകും. പദ്ധതി ഒരു കോടിയിലേറെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ 30 മിനിട്ടാണ് അതിവേഗ വൈഫൈ സംവിധാനം സൗജന്യമായി ലഭിക്കുക. നേരത്തെ എറണാകുളം ജംക്ഷന് ഉള്‍പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ ഈ സേവനം നടപ്പിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല