64-ാം പിറന്നാള്‍ ദിനത്തില്‍ ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുമ്പോള്‍ ഇടതു പക്ഷത്തിന് നഷടമാകുന്നത് കിഴക്കന്‍ മേഖലയിലെ കരുത്തന് സഖാക്കളിലൊരാളെയാണ്.9-ാം വയസ്സിലെ പിറന്നാള്‍ ദിനത്തില്‍ ചെങ്കൊടിയേന്തിയ 55 വര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊടിയിറങ്ങിയത് മറെറാരു പിറന്നാള്‍ ദിനത്തിലായത് തികച്ചും യാദൃശ്ചികം.
എസ്.എഫ്്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്താനങ്ങളുടെ തുടക്കകാരനായ കോട്ടമുറിക്കല്‍ ചെത്തുതൊഴിലാളി യൂണിയന് നേതാവ്, കര്‍ഷകസംഘം സംസ്ഥാന ജോയ്ന്റ് സെക്രട്ടറി, സി.പി.എം ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിററി അംഗം തുടങ്ങിയ നിലകളിലെല്ലാം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിറവം എം.എല്‍.എ, സെറിഫെഡ് ചെയര്മാന്, ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.1969ലെ ട്രാന്‍സ്പോര്‍ട്ട് സമരം.70ലെ വിദ്യാര്‍ത്ഥി സമരം എന്നിവയിലും പങ്കെടുത്തു.
ആദ്യകാലങ്ങളില്‍ ജില്ലയിലെ ശക്തനായ വി.എസ്.പക്ഷക്കാരനായാണ് കോട്ടമുറിക്കല്‍ അറിയപ്പെട്ടിരുന്നത്.എ.പി.വര്‍ക്കിക്കു ശേഷം ജില്ല സെക്രട്ടറിയായി ഗോപിയെത്തുന്നതും ആ നിലക്കു തന്നെ.2005ലെ സി.പി.എം മൂവാററുപുഴ സമ്മേളനത്തിനു ശേഷം ജില്ലയിലെ വി.എസ്.പക്ഷക്കാര്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ 2008ലെ ആലുവ സമ്മേളനത്തോടെ മറ നീക്കി പുറത്തു വന്നു. കോട്ടമുറിക്കല്‍ പിണറായി പക്ഷത്തേക്ക് കൂറുമാറിയെന്ന അഭ്യൂഹങ്ങളും പുറത്തു വന്നു.
പിന്നീട് ഒളിക്യാമറ വിവാദത്തില്‍പ്പെട്ട് അന്വേഷണങ്ങള്‍.ഇതിനിടെ എസ്.ശര്‍മ്മക്കും, കെ. ചന്ദ്രന്പിളളക്കുമെതിരെ നടത്തിയ ആരോപണങ്ങളും കോട്ടമുറിക്കലിന് തുണയായില്ല.വീണ്ടും പ്രശ്നം സജീവ ചര്‍ച്ചയായി
.ഒടുവില്‍ എന്നുംസംരക്ഷിച്ചു നിര്‍ത്തുമെന്ന് കരുതിയിരുന്ന പാര്‍ട്ടി കൈവിട്ടതോടെ അല്പമാത്രമായ വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് കോട്ടമുറിക്കല്‍ സി.പിഎമ്മിന്റെ പടിയിറങ്ങുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല