സ്വന്തം ലേഖകന്‍: യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലാണ് നാല് വയസുകാരന്‍ അബദ്ധത്തില്‍ വീണത്. 17 വയസും 180 കിലോഗ്രാം തൂക്കവുമുള്ള ഹറാംബെ എന്ന ഗൊറില്ലയാണ് കൂട്ടിലുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയെ എടുത്ത് ഗൊറില്ല കൂടിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അധികൃതര്‍ ഗൊറില്ലയെ വെടിവെച്ചു കൊല്ലുകയും ചെയ്തു. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലില്‍ 10 മിനിറ്റ് നേരത്തെ വെടിവെപ്പിനൊടുവിലാണ്? ഗൊറില്ലയെ കൊന്നത്. കിടങ്ങില്‍ കുട്ടി വീഴുമ്പോള്‍ മറ്റ് രണ്ട് പെണ്‍ഗറില്ലകള്‍കൂടി അതിനുള്ളിലുണ്ടായിരുന്നു. ആണ്‍ഗറില്ല കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചില്ല, എങ്കിലും കുട്ടിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എങ്ങനെയാണ് കുട്ടി താഴെ വീണതെന്ന കാര്യം വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല