ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. സിനിമാലോകത്തു നിന്നും അകന്നുനില്‍ക്കുന്ന നടി ഒരു മാര്‍വാഡിയ്‌ക്കൊപ്പം അജ്ഞാതകേന്ദ്രത്തിലെന്നാണ് കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ട്. ഗുജറാത്തുകാരനായ വ്യവസായി അളവറ്റ സമ്പത്തിനുടമായാണെന്നാണ് ഗോസിപ്പുകാരുടെ കണ്ടെത്തല്‍.
സിനിമാ നിര്‍മാതാവ് കൂടിയായ ഇയാളെ ഊട്ടിയിലെ ഒരു ലൊക്കേഷനില്‍ വച്ചാണ് മീര കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയത്തിലേക്കും സൗഹൃദത്തിലേക്കും വളരുകയായിരുന്നു. ഇയാളുമായുള്ള അടുപ്പമാണ് മുന്‍കാമുകന്‍ രാജേഷുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും പറയപ്പെടുന്നു.
അതേസമയം രാജേഷുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് മാര്‍വാഡിയുമായി മീര അടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രണയം കടുത്തതോടെ മീരയ്ക്ക് വാരിക്കോരി ഇയാള്‍ സമ്മാനം നല്‍കിയതായും പാപ്പരാസികള്‍ പറയുന്നു. മാധ്യമങ്ങളുടെ കണ്‍വെട്ടത്തു നിന്നും മുങ്ങിനടക്കുന്ന രീതി ഇപ്പോഴും നടി മാറ്റം വരുത്തിയിട്ടില്ല.
അതേസമയം ബാബു ജനാര്‍ദ്ദനന്റെ ‘സാമുവലിന്റെ മക്കളി’ലൂടെ മീര മലയാളത്തിലേക്ക് തിരിച്ചു വരുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ശ്രുതിയുണ്ട്. ഇനി മലയാളത്തില്‍ തിരിച്ചെത്തണമെങ്കില്‍ താരസംഘടനയായ അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വിലക്ക് മറികടക്കണമെന്ന കടമ്പയും മീരയ്ക്ക് മുന്നിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല