റോമന്‍ കാത്തലിക്കിന്റെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം അമ്പതു ശതമാനമാക്കി തിരിച്ചു കൊണ്ട് വരികയാണ് വിദ്യാഭ്യാസ സെക്രെട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കി. മറ്റു മതവിശ്വാസികള്‍ക്കും മറ്റുമായി ബാക്കി അന്‍പതു ശതമാനം ഉപയോഗിക്കാം എന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമായ വ്യവസ്ഥയാണ് എന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്സ്ഫോര്‍ഡ് ബിഷപ്പ് ജോണ്‍ പിചാര്ഡ് പത്തില്‍ ഒരാള്‍ എന്ന കണക്കില്‍ മറ്റു മതസ്ഥരെ പ്രവേശിപ്പിച്ചാല്‍ മതിയാകും എന്ന തീരുമാനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
കൂടുതല്‍ പേര് ആവശ്യപ്പെടാതെ ഇനി പുതിയതായി സ്കൂളുകള്‍ തുടങ്ങില്ല എന്ന് കാത്തലിക് വിദ്യാഭ്യാസ സേവന ഡയറക്ടര്‍ ഗ്രെഗ് പോപ് അറിയിച്ചിരുന്നു. മതപാഠശാലകള്‍ ഇന്നു ഏകദേശം 6500റിലധികം ചെറു വിശ്വാസസ്കൂളുകളെ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിയമ പ്രകാരം കാര്യങ്ങള്‍ മാറി മറിയും എന്നുറപ്പാണ്. ഈയടുത്ത് നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ സംവരണം പത്തില്‍ ഒന്‍പതും കാത്തലിക്ക് കുട്ടികള്‍ക്കായി നല്‍കുക എന്നായിരുന്നു അഭിപ്രായം ഉണ്ടായത്.
എന്നാല്‍ ഇതിനെതിരെ 3000പേരോളം ഒപ്പിട്ട ഹര്‍ജി ലഭിച്ചതിന്റെ വെളിച്ചത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഇനി മുതല്‍ ഈ സ്കൂളുകളില്‍ പകുതി കാത്തലിക്വിശ്വാസികളായ കുട്ടികളും ബാക്കി പകുതി മറ്റു വിശ്വാസികളുമായിരിക്കും ഉണ്ടായിരിക്കുക. ബ്രിട്ടനെ സംബന്ധിച്ച് ഇത് പ്രധാനപെട്ട ഒരു നീക്കമാകും.
സംസ്കാരത്തിലേക്ക് മടങ്ങി പോകുന്നതിന്റെ ആവശ്യകത പറയുന്നതിനോടൊപ്പം തന്നെ മറ്റു വിശ്വാസികളെയും കൂടെ കൂട്ടുന്നതിനു ഇവര്‍ കാണിക്കുന്ന നീക്കം പ്രശംസനീയമാണ്. ഇതിനെതിരെ എന്നാല്‍ പല മത ഭ്രാന്തന്മാരും ഇറങ്ങിത്തിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഈ പ്രശ്നങ്ങളെയെല്ലാം മറികടന്നിട്ടു വേണം സര്‍ക്കാരിന് ഈ നിയമം നടപ്പിലാക്കുവാന്‍ എന്നത് ഒരു ചെറിയ കാര്യമാകില്ല. മള്ട്ടികള്ച്ചരിസം അവസാനിപ്പിക്കുവാനും ബ്രിട്ടന് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തായാലും ഇതൊക്കെ എവിടെ ചെന്നെത്തുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല