ജനിതക രോഗങ്ങള്‍ ഉളളവര്‍ക്ക് ആരോഗ്യമുളള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മറ്റൊരാളുടെ ഡിഎന്‍എ സ്വീകരിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ നിയമവിധേയമാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ജനിതക രോഗങ്ങള്‍ ഉളള മാതാപിതാക്കള്‍ക്കാണ് ആരോഗ്യമുളള കുഞ്ഞുങ്ങള്‍ക്കായി മൂന്നാമതൊരാളുടെ ഡിഎന്‍എ സ്വീകരിക്കാന്‍ കഴിയുക. നിലവില്‍ ഈ ചികിത്സാരീതി അനുവദനീയമല്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു പബ്ലിക്ക കണ്‍സള്‍ട്ടേഷനില്‍ ഇതിനെതിരേ ശക്തമായ പൊതുജനഅഭിപ്രായം രൂപപ്പെട്ടതോടെയാണ് ആരോഗ്യ സെക്രട്ടറിയായ ജെറമി ഹണ്ട് നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായത്.
ഈ ചികിത്സാരീതിയുടെ ധാര്‍മ്മികതയെക്കാള്‍ അവയുടെ ക്ലിനിക്കല്‍ ബെനിഫിറ്റിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെട്ടത്. ഇത്തരം ചികിത്സാരീതികള്‍ ഉയര്‍ത്തുന്ന ധാര്‍മ്മിക ചോദ്യങ്ങള്‍ വളരെ വലുതാണ് എന്നതാണ് ഇവയെ വിലക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരുന്നത്. ഭാവിയില്‍ കുട്ടിയുടെ വ്യക്തിത്വത്തേയും ഐഡന്റിറ്റിയേയും ഇത് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഡോണറുമായുളള കുട്ടിയുടെ ബന്ധം വിശദീകരിക്കാനും സമൂഹം പാടുപെടും എന്നതാണ് ഇതിന്റെ ദോഷവശം.
ആരോഗ്യസെക്രട്ടറി ഹണ്ടിന്റെ ഗ്രീന്‍ സിഗ്നല്‍ കൂടി കിട്ടിയാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നിയമമാകുമെന്നാണ് കരുതുന്നത്. മൂന്ന് മാതാപിതാക്കളെ അനുവദിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമാകും ഇതോടെ ബ്രിട്ടന്‍. ജനിതക രോഗങ്ങളെ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുകയില്ല. തലമുറകളോളും അവ കുടുംബത്തിന് ദുരിതമായി തന്നെ നിലനില്‍ക്കും. ജനിതക വ്യതിയാനം വരുത്തിയ ഡിഎന്‍എ കൂട്ടിച്ചേര്‍ത്ത് പാരമ്പര്യ രോഗങ്ങളെ ഒഴിവാക്കാന്‍ പുതിയ ചികിത്സാരീതി സഹായിക്കും.
പല കേസുകളിലും ഇത്തരം ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ പോലുമാകില്ല, എന്നാവ്# 6500ല്‍ ഒരാള്‍ക്ക് ഇത്തരം രോഗങ്ങള്‍ ഗുരുതരമാകാം. മസ്‌കുലാര്‍ ഡിസ്‌ട്രോഫിയും ആറ്റാക്‌സിയയും പോലുളള രോഗങ്ങള്‍ ജീവിതം ദുരിതത്തിലേക്ക് തന്നെ തളളിവിടുന്നു. ഒരാളുടെ സ്വഭാവത്തിന്റെ 99.8 ശതമാനവും ഡിഎന്‍എയിലാണ് ഉളളത്. മാതാവില്‍ നിന്നും പിതാവില്‍ നിന്നും ഒരേ അളവിലാണ് ഇത് കുഞ്ഞുങ്ങളിലേക്ക് പകരുന്നത്.
എന്നാല്‍ ചെറിയൊരു വിഭാഗം ജീനുകള്‍ കോശത്തിലെ പവര്‍ഹൗസ് എന്നറിയിപ്പെടുന്ന മൈറ്റോകോണ്‍ട്രിയയിലാണ് കാണപ്പെടുന്നത്. ഇത് മാതാവില്‍ നിന്നാണ് കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അണ്ഡത്തിലെ ഡിഎന്‍എ വഹിക്കുന്ന ന്യൂക്ലിയസിനെ നീക്കം ചെയ്തശേഷം ഡോണറുടെ അണ്ഡത്തിലെ ന്യൂക്ലിയസ് അവിടെ സ്ഥാപിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ബീജത്തിലും ഇതേ ടെക്‌നിക്ക് ഉപയോഗിക്കാം. ജനിതക മാറ്റം വരുത്തിയ ഡിഎന്‍എ അടങ്ങിയ അണ്ഡവും ബീജവും തമ്മില്‍ സംയോജിപ്പിച്ച ശേഷം അത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചുകൊണ്ടാണ് ത്രീ- പേരന്റ് ബേബി ഫെര്‍്ട്ടിലിറ്റി ടെക്‌നിക്ക് നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല