പെന്ഷന് തുകയിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കുന്നു. ഇതേതുടര്‍ന്ന് പൊതുജനമേഖല ജീവനക്കാര്‍ സര്‍ക്കാരിനെതിരെ സമരത്തിലേക്ക് ഇറങ്ങും. രണ്ടു മില്ല്യന്‍ ടീച്ചര്മാര്, സിവില്‍ ജീവനക്കാര്‍, കൌണ്‍സില്‍ ജീവനക്കാര്‍, എന്‍.എച്ച്.എസ്. ജീവനക്കാര്‍ എന്നീ സര്‍ക്കാര്‍ ജീവനക്കാരാണ് ഉയര്‍ത്തിയ ജോലി സമയത്തിനാലും കുറഞ്ഞ പെന്ഷനാലും സര്‍ക്കാരിനെതിരെ തിരിയുന്നത്.
കഴിഞ്ഞ നവംബറില്‍ ഇവര്‍ ഒരു വാക്ക്-ഔട്ട് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തോടെ സര്‍ക്കാര്‍ ഈ കാര്യത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കും എന്ന വാഗ്ദാനങ്ങള്‍ മാത്രം ഇപ്പോഴും ബാക്കിയാണ് എന്നതൊഴിച്ചാല്‍ മറ്റൊരു നീക്കുപോക്കും ഇത് വരേയ്ക്കും സംഭവിച്ചിട്ടില്ല. പല തൊഴിലാളി സംഘടനകളും സമരത്തിനായുള്ള ഒരു ദിവസം നിശ്ചയിക്കുവാന്‍ പരക്കം പായുകയാണ്.
മാര്‍ച്ച് 1 എന്ന ദിവസമാണ് ഇവര്‍ക്കിടയില്‍ കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നതു. ഒരു പക്ഷെ അന്ന് തന്നെ പൊതുമേഖലയുടെ വാക്ക്-ഔട്ട് ഉണ്ടായേക്കും. അധ്യാപക സംഘടനകള്‍,പൊതുമേഖലാ സംഘടനകള്‍,വ്യാപാരസംഘടനകള്‍ എന്നിവയെല്ലാം ഇതില്‍ പങ്കെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. യൂണിയന് എക്സിക്യൂട്ടീവ് സംഘം രണ്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തി സമരദിനം തീരുമാനിക്കും. ചില സംഘടനകള്‍ അതിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൌകര്യങ്ങള്‍ മതിയാകുമോ എന്ന് അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ മറ്റു ചില സംഘടനകളാണ് സര്‍ക്കാരിനെതിരെ ശക്തമായി നില്‍ക്കുന്നത്. അധ്യാപക സംഘടനയുടെ ജനറല്‍ സെക്രെട്ടറിയായ ക്രിസ് കീറ്റ്സ് ക്രിസ്മസിന് മുന്‍പ് നാല് സംഘടനകള്‍ അംഗീകരിച്ച പദ്ധതികള്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് ദ്രോഹമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ നല്ല ഭാഗങ്ങള്‍ നില നിര്‍ത്തി അനാവശ്യമായ ഭാഗങ്ങള്‍ എങ്ങിനെ ഉപയോഗപ്രദമായ രീതിയില്‍ കൊണ്ട് വരാം എന്നാണു തങ്ങളുടെ സംഘടന ശ്രമിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.
ജോലി ചെയ്യുന്ന എല്ലാവര്ക്കും തുല്യത കല്‍പ്പിക്കുന്ന നിയമം ഉള്ളപ്പോള്‍ പെന്ഷന് കാര്യത്തിലും മറ്റുള്ളവയിലും സര്‍ക്കാര്‍ കൈകൊണ്ട നിലപാട് വിമര്‍ശനാത്മകമാണ്. സര്‍ക്കാരിന്റെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസത്തെപോലും വ്യവസായമാക്കി മാറ്റുന്നത് എന്ന് കീറ്റ്സ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല