മദ്യപാനത്തിനും പഞ്ച നക്ഷത്രഹോട്ടലിലെ താമസത്തിനും മറ്റുമായി ഗവണ്‍മെന്റിന്റെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ്ഹാളിലെ ഉദ്യോസ്ഥര്‍ ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് കാബിനറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുളള 99 കേസുകള്‍ കണ്ടെത്തികഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോസ്ഥരാണ് മതിയായ രേഖകള്‍ ഹാജരാക്കാതെ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചിരിക്കുന്നത്.
കോമണ്‍സ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഉദ്യോസ്ഥരുടെ ധൂര്‍ത്തിനെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. വൈറ്റ്ഹാളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പലരും എന്തിനാണ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒരു നിശ്ചിത എണ്ണം ഹോട്ടല്‍ ബുക്കിങ്ങുകള്‍ മാത്രമേ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യാന്‍ പാടുളളു എന്ന നിയമം കൊണ്ടുവരണം. ഒപ്പം ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യം വാങ്ങുന്നതില്‍ നിരോധനവും ഏര്‍പ്പെടുത്തണം.
നിലവില്‍ ഗവണ്‍മെന്റിന്റെ കാര്‍ഡ് യാതൊരു നിയന്ത്രണവുമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയാണന്നും അതിനൊരു നിയന്ത്രണമുണ്ടാകണമെന്നും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മാര്‍ഗരറ്റ് ഹോഡ്ജ് പറഞ്ഞു. ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് മൂഡി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റിന്റെ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല