സ്വന്തം ലേഖകന്‍: ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് ജര്‍മ്മനിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം, വിമാന സര്‍വീസുകള്‍ മുടങ്ങി. സൂചന പണിമുടക്കെന്ന നിലയില്‍ നടക്കുന്ന സമരം രാജ്യത്തെ എട്ടോളം നഗരങ്ങളിലെ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു.
അഗ്‌നിശമന സേനാംഗങ്ങളുടെ സമരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 400 ഓളം വിമാന സര്‍വിസുകളാണ് ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ മാത്രം റദ്ദായത്. സുരക്ഷാവിഭാഗമുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സമരത്തില്‍ പങ്കാളികളായി. ഇതേതുടര്‍ന്ന് മ്യൂണിക്, കൊളോണ്‍, ഡസല്‍ഡോര്‍ഫ്, ഹാനോവര്‍, ബ്രെമെന്‍, ബര്‍ലിന്‍, ഹാംബര്‍ഗ് എന്നീ വിമാനത്താവളങ്ങളിലും വ്യോമ ഗതാഗതം താളം തെറ്റി.
തങ്ങളുടെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ക്ക് ആറു ശതമാനം വേതനവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ വെര്‍ഡൈയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് സൂചന.
അതേസമയം, സമരം അന്യായമാണെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി. മെയ്‌സ്യര്‍ പറഞ്ഞു. അനാവശ്യ സമരമാണിത്. സര്‍ക്കാര്‍ മൂന്നു ശതമാനം വര്‍ധന വരുത്താന്‍ തയാറാണെന്ന് അറിയിച്ചതാണ്. സമരത്തിനുമുമ്പ് ഇതേപ്പറ്റി സംസാരിക്കാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല