സംസ്ഥാന സര്‍ക്കാര്‍ ചെലവുകള്‍ കുറക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങള്‍ ചെലവു ചുരക്കണമെന്ന പതിമൂന്നാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശം സ്വീകരിച്ചാണ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമല്ലാതാക്കുകയെന്ന മറ്റൊരു നിര്‍ദേശം പരിഗണണനയിലുണ്ട്.
ഇതു വഴി ചെലവ് വന്‍ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ചെവലു കുറക്കലിന്റെ ഭാഗമായി ആവശ്യമില്ലാത്ത തസ്തികകള്‍ ഇല്ലാതാക്കുക. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ബില്‍ ഇനി മുതല്‍ സര്‍ക്കാര്‍ അടയ്‌യ്ക്കാതിരിക്കുക, സര്‍ക്കാര്‍ ഓഫിസുകളിലെ ഇന്റര്‍നെറ്റ് ദുരുപയോഗം തടയുക, പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതിയില്ല, ഉദ്യോഗസ്ഥര്‍ വിദേശത്ത് സെമിനാര്‍ അവതരണത്തിന് പോകുമ്പോള്‍ ചിലവ് വഹിക്കേണ്ടതില്ല എന്നീ തീരുമാനങ്ങളും ഇതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്.
മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതിനു ശേഷമാകും ഇതിന്മേലുള്ള അന്തിമ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല