രോഗ നിര്‍ണയത്തിനിടയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജെനറല്‍ പ്രാക്ടീഷണര്‍ അറസ്റ്റില്‍. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ഡോക്ടറായി ജോലി നോക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് ആരോപണത്തിന് വിധേയനായിരിക്കുന്നത്. എന്നാല്‍ തെറ്റ് തന്റെ ഭാഗത്തല്ലയെന്നും തന്നെ ലൈഗിംകമായ രീതിയില്‍ പ്രകോപിക്കാന്‍ ശ്രമിച്ച രോഗിയോട് തനിക്കതിനു പറ്റില്‌ളായെന്നു പറഞ്ഞതിന്റെ പ്രതികാരമായാണീ കേസെന്ന് ബാലു ജെനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുന്‍പാകെ ബോധിപ്പിച്ചു.
പേരു വെളിപ്പെടുത്താത്ത 35 കാരിയാണ് പരാതിയുമായി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചത്. കൂടിയ പനിയും തലവേദനയുമായി പോയതന്നെ ഡോക്ടര്‍ രോഗനിര്‍ണയത്തിനെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. തന്റെ തൊട്ടു മുന്‍പിലായാണ് ഡോക്ടര്‍ ഇരിന്നിരുന്നതെന്നും, സാധാരണ പരിശോധനകള്‍ക്കു ശേഷം കൂടുതല്‍ പരിശോനകള്‍ക്കായി മേല്‍ വസ്ത്രം പൊക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ അസ്വാഭാവികമായി ഒന്നും കാണാതിരുന്നതിനാല്‍ അതിനു സമ്മതിച്ചുവെന്നും എന്നാല്‍ ഡോക്ടര്‍ തന്റെ വസ്ത്രം പൊക്കി മാറിടത്തില്‍ തടവിയെന്നും ഇതില്‍ ഞെട്ടിയ താന്‍ ഹോസ്പിറ്റലില്‍ നിന്നും തകര്‍ന്ന മാനസികാവസ്ഥയില്‍ വീട്ടിലെത്തിയെന്നുമാണ് പരാതി. എന്നാല്‍ തന്നെ ലൈംഗികമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് രോഗിയാണെന്നാണ് ഡോക്ടര്‍ ബാലു പറയുന്നത്. രോഗ നിര്‍ണയ സമയത്ത് രോഗി തന്റെ മാറിടം മുഖത്തിനടുത്തേക്ക് ഉയര്‍ത്തുകയായിരുന്നുവെന്നും തന്നെ ലൈഗിംകമായി പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള ചേഷ്ഠകള്‍ രോഗിയുടെ ഭാഗത്തുനിന്നുണ്ടായിയെന്നും ഡോക്ടര്‍ പറയുന്നു.
എന്നാല്‍ ഡോക്ടറുടെ വെളിപ്പെടുത്തലില്‍ അസ്വാഭാവികത ഉള്ളതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വെളിപ്പെടുത്തി. പരാതിക്കാരിയുടെ ‘ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ സംഭവത്തിനു ശേഷം തന്റെ ഭാര്യ ആകെ തകര്‍ന്ന നിലയിലാണ് വീട്ടിലെത്തിയതെന്നും സംഭവത്തിനു ശേഷം ഡോക്ടര്‍ തങ്ങളെ വിളിച്ച് മാപപേകഷിച്ചിരുന്നുവെന്നും പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നതായും പറയുന്നു.
പരാതി പിന്‍വലിക്കാന്‍ സാധ്യമല്ലയെന്ന് പറഞ്ഞതിന് പിന്നാലെയാണ് തന്റെ ഭാര്യയ്ക്കെതിരെ ഇങ്ങനെയൊരാരോപണം ഡോക്ടര്‍ ഉന്നയിച്ചതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറയുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഡോക്ടര്‍ക്ക് തന്റെ പദവിയില്‍ നിന്നും ഒഴിയേണ്ടി വരും. കേസ് ജെനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിഗണനയിലാണ്. സാകഷി മൊഴികളുടെയും പരാതിക്കാരുടെ പലപ്രാവശ്യമുള്ള മൊഴികളുടെയും അടിസ്ഥാനത്തില്‍ സത്യമെന്തെന്ന് തെളിയിക്കാനാവുമെന്ന പ്രതീകഷയിലാണ് ജെനറല്‍ മെഡിക്കല്‍ കൗണ്‍സില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല