നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസില്‍ 90 ഡോക്ടര്‍മാരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവരാരും തന്നെ രോഗികളെ ചികിത്സിക്കാറില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യുകെയില്‍ ഉടനീളവും ഡോക്ടര്‍മാര്‍ക്ക് വലിയ ക്ഷാമമുള്ളപ്പോഴാണ് 90 പേര്‍ പണി എടുക്കാതെ ശമ്പളം മേടിക്കുന്നത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജിപി ഡോക്ടര്‍മാരുടെ എണ്ണക്കുറവു മൂലം ഹെല്‍ത്ത് സര്‍വീസ് പ്രവര്‍ത്തനം പോലും താളം തെറ്റുന്നുവെന്ന വാര്‍ത്ത പുറത്തു വന്ന അതേ ആഴ്ച്ച തന്നെയാണ് 90 ഡോക്ടര്‍മാര്‍ അവര്‍ ചെയ്യേണ്ട പണി എടുക്കാതെ മറ്റു പണികള്‍ എടുക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിക്കപ്പെട്ട ഇവര്‍ ഒരു രോഗിയെ പോലും നേരിട്ട് കാണാറില്ല. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളില്‍ മാത്രമാണ് ഇവര്‍ ഇടപെടീലുകള്‍ നടത്തുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായി നിയമിക്കുമ്പോള്‍ രോഗികളെ കാണണമെന്ന ക്ലോസ് ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി ആരോഗ്യ വകുപ്പിന് ഈ അഡ്മിനിസ്‌ട്രേറ്റീവ് ഡോക്ടര്‍മാരെ കൊണ്ട് ജോലി ചെയ്യിക്കണമെങ്കില്‍ സമവായ ശ്രമങ്ങള്‍ നടത്തേണ്ടി വരും.
ജിപി ഡോക്ടര്‍മാരുടെ അഭാവം മൂലം ജിപി സര്‍ജറികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയകളാണ് ഇപ്പോള്‍ നടക്കുന്നത്. 351 ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്.
യോഗ്യതയുള്ള ഡോക്ടര്‍മാര്‍ ജോലി ചെയ്യാതെ മറ്റു ജോലികള്‍ ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി മൈക്കിള്‍ മക്ജിംസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല