ജി.പി.മാര്‍ ഇങ്ങനെപ്പോയാല്‍ കോടിപതികള്‍ ആകുവാന്‍ വലിയ സമയമൊന്നും എടുക്കില്ല. രാജ്യത്തില്‍ ജീവിച്ചിരിപ്പില്ലാത്തവരുടെ പേരില്‍ ഇവര്‍ എന്‍.എച്ച്.എസിനെ കബളിപ്പിച്ച് കൈക്കലാക്കുന്നത് 162 മില്ല്യണ്‍ പൌണ്ടാണ്. അതായതു 52.5 മില്യനാണ് ബ്രിട്ടനിലെ ആകെ ജനസംഖ്യ. പക്ഷെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വച്ച് നോക്കുകയാണെങ്കില്‍ ജനസംഖ്യ 55മില്ല്യണ്‍ ആകണം അല്ലെങ്കില്‍ ആണ്. ജീവിച്ചിരിപ്പില്ലാത്ത 2.5 മില്ല്യണ്‍ ആളുകളുടെ പേരില്‍ 162 മില്ല്യണ്‍ തട്ടിപ്പ്. ഇത് ലഭിക്കുന്നത് മുഴുവന്‍ ജി.പി മാര്‍ക്കാണ്. ഇത് സര്‍ജറിക്കാരുടെ അനാസ്ഥമൂലമാണെന്ന് പലര്‍ക്കും പരാതിയുണ്ട്. മരണപ്പെട്ട രോഗികളുടെ ലിസ്റ്റ് പുതുക്കുന്നതിലുണ്ടായ പരാജയമാണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
നാല്പതു വര്‍ഷത്തിനിടയിലുള്ളവരുടെ ലിസ്റ്റാണ് അപൂര്‍ണ്ണം. 95000 ജീവിച്ചിരിക്കാത്ത രോഗികളുടെ പേരിലെങ്കിലും ജി.പി മാര്‍ പണം കൈപറ്റുന്നുണ്ട്. ഒരു രോഗിയെ പരിചരിക്കുന്നതിനു ജി.പിക്ക് ലഭിക്കുന്നത് 65 പൌണ്ടാണ്. ഓരോ വര്‍ഷവും 162.5 മില്ല്യണ്‍ ആണ് യാതൊരു കൂസലുമില്ലാതെ സര്‍ക്കാര്‍ ഒഴുക്കിക്കളയുന്നത്. മറ്റു ചിലപ്പോള്‍ രോഗം ഇല്ലാത്തവരെയും ജി.പിമാര്‍ തങ്ങളുടെ ചികിത്സാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പണം തട്ടിയെടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒരു അന്വേഷണത്തില്‍ നാല് ജി.പി മാര്‍ ചേര്‍ന്ന് മൂവായിരത്തോളം മരണപ്പെട്ട രോഗികളുടെ പേരില്‍ പണം എന്‍.എച്ച്.എസില്‍ നിന്നും അടിച്ചെടുത്തിരുന്നതായി തെളിഞ്ഞിരുന്നു.
നാഷ്ണല്‍ ഡ്യൂപ്ലിക്കേറ്റ് രെജിസ്ട്രേഷന്‍ ഇനിഷിയെട്ടീവ് നടത്തിയ അന്വേഷണത്തില്‍ 32668 മരണപ്പെട്ട രോഗികളുടെ ലിസ്റ്റ് കണ്ടെത്തി. ഇതില്‍ 157 പേര്‍ മുപ്പതു വര്ഷം മുന്‍പ് ജീവന്‍ വെടിഞ്ഞവരാണ്. അന്ന് മുതല്‍ ജി.പി അദ്ദേഹത്തിന്റെ പേരില്‍ പണം കൈപറ്റുന്നുണ്ട് എന്ന് സാരം. 29416 പേര്‍ ഇതിനിടയില്‍ വീട് മാറിപ്പോകുകയും ഉണ്ടായി. മറ്റൊരു ഇരുപതിനായിരം പേരും വിലാസം മാറിയതിന്റെ പേരില്‍ ലിസ്റ്റില്‍ നിന്നും മാറ്റിയിരുന്നു. സാമ്പത്തികമായ ഞെരുക്കത്തിന്റെ ഈ സമയത്ത് സര്‍ക്കാരിനെ പിഴിഞ്ഞ് സാമ്പത്തികലാഭം ഉണ്ടാക്കുന്ന ജി.പി മാരെ എന്തായാലും സമ്മതിക്കണം. എത്ര വിദഗ്ദ്ധമായി ഇവര്‍ ജനങ്ങളെയും സര്‍ക്കാരിനെയും ഒരേ സമയം കബളിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല