സ്വന്തം ലേഖകന്‍: മോഡലിനെ തലക്കടിച്ച് ആശുപത്രിയിലാക്കി, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ സമ്മാനം, തൊട്ടതെല്ലാം വിവാദമാക്കി സിംബാബ്‌വെയുടെ പ്രഥമ വനിത. സിംബാബ്‌വെ പ്രസിഡന്റ് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെയാണ് വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഗ്രേസ് മുഗാബെ സൗജന്യമായി വിതരണം ചെയ്തത് ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ആയിരുന്നു എന്നതാണ് പുതിയ വിവാദം.
തൊട്ടുപിന്നാലെ മുഗാബെയ്‌ക്കെതിരെ ഈ ആരോപണം ഉയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത് എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ ഒരു മോഡലിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ വിവാദം. ന്യൂസ് ഡേ ദിനപത്രത്തിന്റെ ലേഖകന്‍ കെന്നത്തിനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
മാത്രമല്ല കെന്നത്തിനെ ആറു മാസത്തെ തടവിനും, വന്‍തുക പിഴയടക്കാനും വിധിക്കുകയും ചെയ്തു. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്‍കിയ വസ്ത്രങ്ങളാണ് വിവാദമായത്. കെന്നത്തിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തു വന്നിട്ടുണ്ട്. മാത്രമല്ല മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റോടെ രാജ്യത്തെ മാധ്യമങ്ങളും ഗ്രേസ് മുഖാബെയ്ക്ക് എതിരായി തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല