1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011

ജോര്‍ജ് എടത്വാ

ഓണാഘോഷം കഴിഞ്ഞാലസ്യത്തില്‍ നിന്നും ഉണരും മുന്‍പേ യുകെ സൌത്ത് വെസ്റ്റ് മേഖലകളിലെ മലയാളി സമൂഹത്തിനായി വീണ്ടും ഒരു ആഘോഷത്തിന്റെ കേളികൊട്ട് ഉയരുന്നു. യുകെ മലയാളികളുടെ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമായ ‘ഗ്രേസ് മെലോഡിയസ്’ ഓര്‍ക്കസ്ട്ര ഹാംപ്ഷെയറിന്റെ മൂന്നാം വാര്‍ഷികാഘോഷവും അതിനോട് അനുബന്ധിച്ചുള്ള കലാസന്ധ്യയും അതി ഗംഭീരമാക്കാനാണ് സംഘാടകരുടെ പരിശ്രമം.

ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര യുകെയിലെ പ്രമുഖ മലയാളി ഓര്‍ക്കസ്ട്ര ഗ്രൂപ്പാണ്. അനുഗ്രഹീതരായ നിരവധി കലാകാരന്മാര്‍ നൂതനമായ ശബ്ദ വെളിച്ച സംവിധാനങ്ങളും കൊണ്ട് തികച്ചും പുതുമയായ പരിപാടികള്‍ ചുരുങ്ങിയ ചിലവില്‍ അവതരിപ്പിക്കുന്നു എന്ന് മാത്രമല്ല ഓര്‍ക്കസ്ട്രയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നല്ലൊരു പങ്ക് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നു എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

നവംബര്‍ അഞ്ചാം തിയ്യതി വൈകുന്നേരം സൌതാംപ്ടന്‍ ബിറ്റെന്‍ പാര്‍ക്ക് സ്കൂളിന്റെ 600 ല്‍ പരം കാര്‍ പാര്‍ക്കിംഗ് സൌകര്യമുള്ള കാമ്പസില്‍ വച്ച് ഇഷ്യാനെട്ടു യുകെ ഡയറകറ്റര്‍ ശ്രീ. ശ്രീകുമാര്‍ ഭദ്രദീപം കൊളുതുന്നതോടെ യുകെ സൌത്ത് വെസ്റ്റ് മേഖലകളിലെ ജന പങ്കാളിത്തം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും ഏറ്റവും മികച്ച ഭാവ-രാഗ-താള-ലയ മേലങ്ങളുടെ കലാസന്ധ്യക്ക് തുടക്കം കുറിക്കും.

തുടര്‍ന്നു കേരളത്തിന്റെ തനതായ കഥകളിയെ യൂറോപ്യന്‍ അരങ്ങുകള്‍ക്ക് സുപരിചിതമാക്കിയ കലാടംബതികള്‍ കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്ബ്ബര വിജയകുമാറും അവതരിപ്പിക്കുന്ന കഥകളി, കഥ പൂതനാമോക്ഷം. സംഗീത യുകെ പ്രധാന അധുയാപകയും ബോളിവുഡ് നൃത്ത സംവിധായികയും ആയ ചിത്രാ ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന വിവിധ നൃത്ത ഇനങ്ങള്‍. ഉപകരണ സംഗീത ജുഗല്‍ബന്ധിയുമായി shiva-മനോജ്‌ ലണ്ടന്‍, മനം കവരുന്ന മാജിക് ഷോയുമായി യുകെയിലെ പ്രശസ്ത മാന്ത്രികന്‍ ഡോനാള്‍ഡാ മാഞ്ചസ്റ്റര്‍ കൂടാതെ യുകെയിലെ പ്രമുഖ മലയാളി ഒര്കസ്ട്ര ഗ്രൂപ്പുകളിലെ പ്രധാന ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള അനഗനെ കലാസന്ധ്യ ആസ്വാദ്യമാക്കുവാന്‍ ഇനിയും വിഭവങ്ങള്‍ ബാക്കി.

അതിനൂതന ശബ്ദ വെളിച്ച സംവിധാനങ്ങലുമായി അസ്ലം ലണ്ടനും ബോണി കേംബ്രിഡ്‌ജും ഗ്രേസ് നൈറ്റിന്റെ ഭാഗമാകുന്നു. കൂടാതെ പ്രേക്ഷകരിലെ ഭാഗ്യവാന്മാര്‍ക്കായി അനവധി വിലയേറിയ സമ്മാനങ്ങളുമായി ഗ്രേസ് റാഫില്‍, വൈവിധ്യമാര്‍ന്ന രുചി കൂട്ടുകളുമായി വിവിധ ഫുഡ് കോര്‍ട്ടുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിന്‍ മാത്യു: 07894445390
ജയ്സന്‍ ടോം: 07533432899
ഷിബു തോമസ്‌: 07794171253
ഉണ്ണികൃഷ്ണന്‍ എ : 0780378426
ജോര്‍ജ് എടത്വാ: 07809491206
ജോയ്സന്‍ ജോയ് : 07863805698

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.