1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2011

ജോര്‍ജ് എടത്വ

നവംബര്‍ അഞ്ചിന് വൈകുന്നേരം നാലരയ്ക്ക് സൌത്താംപ്ട്ടന്‍ ബിറ്റെന്‍ പാര്‍ക്ക് സ്കൂളില്‍ നടക്കുന്ന ഗ്രേസ് നൈറ്റില്‍ ലണ്ടന്‍ ക്ഷേത്രത്തിലെ സന്തോഷ്‌ മേനോന്റെ നേതൃത്വത്തില്‍ ഒരു സംഘം കലാകാരന്മാര്‍ ശാസ്ത്രീയ നൃത്ത ചുവടുകളുമായി അരങ്ങു കീഴടക്കാന്‍ എത്തുന്നു. കലാക്ഷേത്ര ചെന്നൈയുടെ സന്തതിയായ സന്തോഷ്‌ മേനോന്‍, ശാസ്ത്രീയ നൃത്ത രൂപങ്ങളുടെ കുലപതിയായ ഉദയ ശങ്കറിന്റെ ശിഷ്യനായ ജമനി ടി ആര്‍ ഗോപാലകൃഷ്ണന്‍ നായരുടെ പുത്രനാണ്. നാലാം വയസ്സ് മുതല്‍ ശാസ്ത്രീയ കലകളില്‍ വിദഗ്ത പരിശീലനം, ആദ്യം സ്വന്തം പിതാവും പിന്നീട് കലാമണ്ഡലം ശ്യാമള രവീന്ദ്രനും, കലാക്ഷേത്ര രേഖ സാനുവും ഗുരുക്കള്‍, കര്‍ണാടക സംഗീതത്തിലും ഭാരതനാട്യത്തിലും ബിരുദം. പിന്നീട് കലാമണ്ഡലം ക്ഷേമാവതിയില്‍ നിന്നും മോഹിനിയാട്ടവും വെമ്പട്ടി ചിന്ന സത്തയില്‍ നിന്നും തുടര്‍ന്നു മോസാളി കാന്തി കിശോരില്‍ നിന്നും കുച്ചുപ്പുടിയും അഭ്യസിച്ചു. ഇന്ത്യയിലും വിദേശത്തുമായി അനവധി അരങ്ങുകള്‍ ഇപ്പോള്‍ ക്ഷേത്ര യുകെ എന്നാ ഡാന്‍സ് അക്കാദമി നടത്തുന്നു. ശാസ്ത്രീയ നൃത്ത ചുവടുമായി എത്തുന്ന സന്തോഷും സംഘവും ഗ്രേസ് നൈറ്റ് വര്‍ണ്ണാഭമാക്കും.

പതിനഞ്ചില്‍ പരം യുകെയിലെ പ്രശസ്ത ഗായികാ ഗായകര്‍ ഗ്രേസ് നൈറ്റില്‍ ഒന്നിക്കുന്നു. കൂടാതെ മജീഷ്യന്‍ ഡൊനാള്‍ഡിന്റെ വിസ്മയിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍ കലാ ഹാംപ്ഷെയര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാല തുടങ്ങിയവ ഗ്രേസ് നൈറ്റിന്റെ ഭാഗമാകും.

തുടര്‍ന്നു കേരളത്തിന്റെ തനതായ കഥകളിയെ യൂറോപ്യന്‍ അരങ്ങുകള്‍ക്ക് സുപരിചിതമാക്കിയ കലാടംബതികള്‍ കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്ബ്ബര വിജയക്ലുമാരും അവതരിപ്പിക്കുന്ന കഥകളി, കഥ പൂതാനാമോക്ഷം. തികച്ചും സൌജന്യമായി യുകെയിലെ കലാസ്വദ്യര്‍ക്കായി ഒരു ഗ്രേറ്റ് നൈറ്റ് ഒരുക്കാനാണ് ഗ്രേസ് നൈറ്റ് സംഘാടകരുടെ ശ്രമം.

അതിനൂതന ശബ്ദ വെളിച്ച സംവിധാനങ്ങളുമായി അസ്ലം ലണ്ടനും ബോണി കേംബ്രിഡ്‌ജും ഗ്രേസ് നൈറ്റിന്റെ ഭാഗമാകുന്നു. കൂടാതെ പ്രേക്ഷ്കരിലെ ഭാഗ്യവാന്മാര്‍ക്കായി അനവധി വിലയേറിയ സമ്മാനങ്ങളുമായി ഗ്രസ് രഫില്‍. വൈവിദ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി വിവിധ ഫുഡ് കോര്‍ട്ടുകള്‍ ഗ്രേസ് നൈറ്റിന്റെ ഭാഗമാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിള്‍ മാത്യു:07894445390
ജയ്സന്‍ ടോം: 0753343289
താണ്ടാന്‍ ഷിബു തോമസ്‌:07794171253
ഉണ്ണികൃഷ്ണന്‍ എ : 078037842
ജോര്‍ജ് എടത്വ: 07809491206
ജോയ്സന്‍ ജോയ് :07863895698

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.