ടെസ്റ്റ് റാങ്കിംങ് പൊസിഷനില്‍ ഒന്നാം സ്ഥാനത്തിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്നും ആ സ്ഥാനം പിടിച്ചുവാങ്ങുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രേം സ്മിത്ത്. വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുന്നതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം റാങ്ക് എന്ന പദവി തെറിപ്പിച്ചിരിക്കുമെന്നാണ് സ്മിത്ത് വെല്ലുവിളിച്ചിരിക്കുന്നത്.
ഒന്നാം റാങ്ക് എന്ന പദവിയിലെത്താന്‍ ഞങ്ങളുടെ ടീം പരമാവധി ശ്രമിക്കും. ആദ്യപൊസിഷനിലായിരുന്ന ഞങ്ങള്‍ പിന്നീട് പിന്തള്ളപ്പെടുകയായിരുന്നെന്നും വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തന്നെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ടീമെന്നും സ്മിത്ത് പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീം മികച്ച പരിശീലനം നടത്തിയിട്ടുണ്ട്. വരുന്ന 19ാംതിയ്യതി ഓവലില്‍ വെച്ച് നടക്കുന്ന മത്സരം തങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടന്നത്. അന്ന് 2-1 ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് ആയിരുന്നു. ആ ഒരു ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല