1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ബിയോണ്‍സെക്കു വേണ്ടി തന്റെ ഗ്രാമി പൊട്ടിച്ച് രണ്ടാക്കി പുരസ്‌കാര ജേതാവ് അഡില്‍. ഗ്രാമിയില്‍ അഡിലിന്റെ ആല്‍ബമായ 2017 ലെ സോങ് ഓഫ് ദ് ഇയര്‍, മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് എന്നീ പുരക്‌സാരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച പോപ് വോക്കല്‍ ആല്‍ബമായി ഹെലോ അടങ്ങുന്ന 25 തെരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാര വേദിയില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം രണ്ടായി പകുത്ത് അഡീല്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ഒന്ന് ബിയോണ്‍സെക്കും അര്‍ഹപ്പെട്ടതാണെന്ന് പറഞ്ഞാണ് അഡില്‍ പുരസ്‌കാരം രണ്ടാക്കിയത്.മികച്ച ആല്‍ബത്തിനുള്ള മത്സരത്തില്‍ അഡിലിന്റെ 25 ഉം ബിയോണ്‍സെയുടെ ലെമൊണേഡും മത്സരിച്ചിരുന്നു. തുടര്‍ന്നാണ് പുരസ്‌കാരം ലഭിച്ചയുടനെ അഡില്‍ ഗ്രാമി രണ്ടു കഷ്ണമാക്കിയത്. കൂടാതെ തന്റെ ആരാധനാപാത്രം ബിയോണ്‍സാണെന്ന് അഡീല്‍ പറയുകയും ചെയ്തു.

മികച്ച മ്യൂസിക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ‘സിങ് മീ ഹോം’ നേടി. ഇന്‍ഫിനിറ്റി പ്ലസ് വണ്‍ മികച്ച ചില്‍ഡ്രന്‍സ് ആല്‍ബം പുരസ്‌കാരം നേടിയപ്പോള്‍ മികച്ച കോമഡി ആല്‍ബത്തിനുള്ള പുരസ്‌കാരം ടോക്കിങ് ഫോര്‍ ക്ലാപ്പിങ് നേടി. കളര്‍ പര്‍പ്പിള്‍ മികച്ച മ്യൂസിക്കല്‍ തീയറ്റര്‍ ആല്‍ബത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

അഞ്ചു പുരസ്‌കാരങ്ങള്‍ നേടിയ ബ്ലാക്ക്സ്റ്റാര്‍ ആണ് 59–ാം ഗ്രാമിയിലെ പുരസ്‌കാര നേട്ടത്തില്‍ മുന്നില്‍. 2016 ജനുവരിയില്‍ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ലാക്ക്സ്റ്റാര്‍ മികച്ച റോക്ക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടെര്‍നേറ്റീവ് മ്യൂസിക്ക് ആല്‍ബം, ബെസ്റ്റ് എഞ്ചിനീയര്‍ഡ് ആല്‍ബം, ബെസ്റ്റ് നോണ്‍ക്ലാസ്സിക്കല്‍ ആല്‍ബം, ബെസ്റ്റ് റെക്കോര്‍ഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്‌കാരം ഫോര്‍മേഷനു ലഭിച്ചു. പാര്‍ക്ക്‌വുഡ് എന്റെര്‍ടെയിന്‍മെന്റ് പുറത്തിറക്കിയ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മെലീനയാണ്. ചാന്‍സ് ദ് റാപ്പറിനു മികച്ച പുതുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച റാപ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും റാപ്പറിനാണ്. നോ പ്രോബ്ലം എന്ന ഗാനമാണ് റാപ്പറിനെ പുരസ്‌കാര നേട്ടത്തിന് ആര്‍ഹനാക്കിയത്.

മികച്ച പോപ് ഗ്രൂപ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ട്വന്റി വണ്‍ പൈലറ്റ്‌സിന്റെ സ്‌ട്രെസ്ഡ് ഔട്ടിനു ലഭിച്ചു. സമ്മര്‍ ടൈം: വില്ലി നെല്‍സണ്‍ സിംഗ്‌സ് ഗെര്‍ഷ്വിന്‍ എന്ന ആല്‍ബത്തിനാണ് മികച്ച ട്രഡീഷനല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്ങിനുള്ള പുരസ്‌കാരം ദ് ചെയിന്‍സ്‌മോക്കേഴ്‌സിലെ ഡോണ്ട് ലെറ്റ് മി ഡൗണ്‍ എന്ന ഗാനം നേടി. മികച്ച ഡാന്‍സ് / ഇല്കട്രോണിക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം സ്‌കിന്‍ നേടി. മികച്ച മെറ്റല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ഡിസ്റ്റോപ്പിയയ്ക്കാണ്.

മികച്ച കണ്ടംപററി ഇന്‍സ്ട്രമെന്റല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം കള്‍ച്ചാ വള്‍ച്ചാ നേടി. മികച്ച റോക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം ടെല്‍ മി ഐയാം പ്രെറ്റി നേടി. ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സ് പുരസ്‌കാരം ക്രെയിന്‍സ് ഇന്‍ ദ് സ്‌കൈ നേടി.

ബെസ്റ്റ് കണ്‍ട്രി സോങ് പുരസ്‌കാരം ലോറി മക്കെന്നയുടെ ഹംബിള്‍ ആന്‍ഡ് കൈന്‍ഡ് നേടി. മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള പുരസ്‌കാരം എ സെയിലേഴ്‌സ് ഗൈഡ് ടു ഏര്‍ത്ത് നേടി. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വൈറ്റ് സണ്‍ ആണ്,

മികച്ച ഗോസ്പല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം തമേല മാനിന്റെ ഗോഡ് പ്രൊവൈഡ്‌സ് നേടി. മികച്ച കണ്ടംപററി ക്രിസ്ത്യന്‍ ഗാനത്തിനുള്ള പുരസ്‌കാരം ഹിലരി സ്‌കോട്ടിന്റെ തൈ വില്‍ നേടി. മികച്ച ഗോസ്പല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ലോസിങ് മൈ റിലീജിയന്‍ സ്വന്തമാക്കി.

മികച്ച അമേരിക്കന്‍ റൂട്ട്‌സ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം സാറാ ജാറോസിന്റെ ഹൗസ് ഓഫ് മേഴ്‌സി നേടി. മികച്ച ഫോക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം സാറാ ജാറോസിന്റെ തന്നെ അണ്ടര്‍കറന്റ് നേടിയപ്പോള്‍ മികച്ച അമേരിക്കന്‍ റൂട്ട്‌സ് സോങിനുള്ള പുരസ്‌കാരം കിഡ് സിസ്റ്റര്‍ സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.