സ്വന്തം ലേഖകന്‍: ‘മഹാത്മാവിനെ പിന്തുടരുക’, മഹാത്മാ ഗാന്ധിയുടെ ജന്മദിനം വന്‍ ആഘോഷമാക്കാന്‍ നെതര്‍ലന്‍ഡ്‌സ്. സത്യത്തിന്റെയും അഹിംസയുടെയും പാത സ്വീകരിക്കുക എന്ന ആഹ്വാനവുമായി മഹാത്മാഗാന്ധിയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സമൂഹം. ‘മഹാത്മാവിനെ പിന്തുടരുക’ എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ ഒന്നിനും രണ്ടിനുമാണ് പരിപാടികള്‍.
സമാന ചിന്താഗതിക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ സമൂഹത്തോടൊപ്പം പങ്കുചേരാമെന്ന് ഇന്ത്യന്‍ എംബസിയും അറിയിച്ചു. ആദ്യമായാണ് ഇത്ര വലിയ പരിപാടികള്‍ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഗാന്ധി മെമോറിയല്‍ ട്രസ്റ്റ് അയച്ചു കൊടുത്ത മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന സൈക്കിളും ഇതോടനുബന്ധിച്ച് പ്രദര്‍ശനത്തിനുണ്ട്. ആംസ്റ്റര്‍ഡാമിലെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സൈക്കിള്‍ നെതര്‍ലന്‍ഡ്‌സിലേക്ക് അയച്ചത്.
ലോകത്ത് സൈക്കിള്‍ ഉപയോഗത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമെന്നതിനാലാണ് നെതര്‍ലന്‍ഡ്‌സിന് ഇത്തരമൊരു സമ്മാനം. പീസ് പാലസ് മുതല്‍ ഗ്രോട്ടെ കെര്‍ക് വരെ നടക്കുന്ന പ്രകടനത്തിനോടുവില്‍ ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി തയാറാക്കി ഓപ്പെറ ‘സത്യാഗ്രഹ’യില്‍ നിന്നുള്ള ഒരു ഭാഗം അവതരിപ്പിക്കും. വിഖ്യാത സംഗീതജ്ഞന്‍ ഫിലിപ് ഗ്ലാസിന്റെ നേതൃത്വത്തിലായിരിക്കും സംഗീത പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല