ലാലേട്ടന്‍റെ പുതിയ ചിത്രത്തിനെതിരെ ഗൂഢാലോചന എന്ന് സംശയം. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിയ ഗ്രാന്‍ഡ് മാസ്റ്ററിന്‍റെ ക്ളൈമാക്സ് രംഗങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്തിയതാണ് ഇത് പറയാന്‍ കാരണം. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പുതന്നെ ഗ്രാന്‍ഡ്‌മാസ്‌റ്ററിനെ പരാജയപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടത്തിയതായാണ് ആരോപണം ഉയരുന്നത്. ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ചിലര്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ചില സൈറ്റുകള്‍ വഴി വിവരിക്കുകയും ചിത്രം മോശമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞദിവസം കേരള പൊലീസിലെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിവരണമാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരുമ്പോളുള്ള ആക്രമണങ്ങള്‍ മാത്രമാണിതെന്നും മറ്റ് താരങ്ങളുടെ ആരാധകരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദങ്ങളോട് പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടില്ല. മാടമ്പിയ്‌ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സസ്‌പെന്‍സ് ത്രില്ലറാണ് ഗ്രാന്‍ഡ്‌മാസ്‌റ്റര്‍. പ്രിയമണിയാണ് ചിത്രത്തിലെ നായിക. ബി ഉണ്ണികൃഷ്ണന്‍റെ പരാതി പ്രകാരം സൈബര്‍ സെല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല