1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2012

വൃദ്ധന്മാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒരു വൃദ്ധന്റെ കാറിന്റെ ജനാലകള്‍ തല്ലിതകര്‍ക്കാന്‍ ശ്രമിച്ചതിനു പോലീസിനു അവസാനം കൊടുക്കേണ്ടി വന്നത് 20,000 പൌണ്ട്! റോബര്‍ട്ട് വാറ്റ് ലീ (73) ആണ് ഈ പോലീസുകാരെ വട്ടം ചുറ്റിച്ച മുത്തശ്ശന്‍. സീറ്റ്ബെല്‍റ്റ് ഇടാത്തതിന്റെ പേരിലാണ് ഗ്വെന്റ്റ്‌ പോലീസ്‌ ഇദ്ദേഹത്തിന്റെ വശങ്ങളിലെ ജനാലകളില്‍ ബാറ്റന്‍ വച്ച് അടിച്ചത്. പതിനഞ്ചോളം പ്രാവശ്യം ബാറ്റന്‍ വച്ച് ഗ്ലാസില്‍ പോലീസ്‌ അടിച്ചു എന്നാണു പരാതി. മാത്രവുമല്ല മറ്റൊരു പോലീസുകാരന്‍ വിന്‍ഡ്‌ സ്ക്രീനില്‍ ആഞ്ഞു തൊഴിക്കുകയും ചെയ്തു.

വാറ്റ് ലീയ്ക്ക് ഈ സംഭവത്തെ തുടര്‍ന്നു ഒരുപാടു മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. കാര്‍ കേട് പറ്റിയതിന്റെ പേരില്‍ 8000 പൌണ്ട് മുന്‍പ് ഇദ്ദേഹത്തിനു പോലീസ്‌ നല്‍കിയിരുന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഇടാതെ പോകുകയും വണ്ടി നിര്‍ത്താന്‍ സമ്മതിക്കുകയും ചെയ്ത ഇദ്ദേഹത്തെ പോലീസ്‌ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ പേരില്‍ ഇദ്ദേഹം കുറ്റക്കാരനാണ് തെളിഞ്ഞിരുന്നു എങ്കിലും പോലീസ്‌ വാഹനത്തിന്റെ ഗ്ലാസുകളില്‍ അടിച്ചത് നിയമപരമായിരുന്നില്ല എന്നും കണ്ടെത്തി. അതിനാലാണ് ഇദ്ദേഹത്തിന് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിച്ചത്.

ലീഗല്‍ ഫീസും കാര്‍ നന്നാക്കുന്നതിന് അനുവദിച്ച 9800 പൌണ്ടും ഇതില്‍ പെടും. പോലീസ്‌ എടുത്ത വീഡിയോ പിന്നീട് വാറ്റ്‌ ലീയുടെ അഭിഭാഷകര്‍ എടുക്കുകയും അതിനു ശേഷം അത് ലോകമെങ്ങും കാണുകയും ചെയ്തു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം പോലീസ്‌ ഏറ്റെടുത്തിട്ടില്ല. എന്തായാലും 60,000 പൗണ്ട് വിലയുള്ള തന്റെ റേഞ്ച് റോവര്‍ എത്രയും പെട്ടെന്ന് ശരിയായികിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് ഈ എഴുപത്തിമൂന്നുകാരന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.