ഇതൊരു മുത്തശ്ശി കഥയല്ല. ഒരു മുത്തശ്ശിയുടെ കഥയാണ്. സ്വന്തം പേരക്കുട്ടിയെ പത്ത് മാസം ചുമന്ന് പ്രസവിച്ച ഒരു മുത്തശ്ശിയുടെ കഥ. യുഎസിലെ ചിക്കാഗോയിലാണ് സംഭവം. അന്‍പത്തിമൂന്ന് കാരിയായ സിന്‍ഡി റോട്ട്സെല്ലാണ് തന്റെ മകള്‍ എമിലിയുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച എമിലിക്ക് റാഡിക്കല്‍ ഹിസ്ട്രക്ടമി ചെയ്തിരുന്നു. ക്യാന്‍സര്‍ ബാധിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന എമിലിക്ക് അസുഖത്തിന്റെ ഭാഗമായി കുഞ്ഞിനേയും നഷ്ടപ്പെട്ടിരുന്നു.
ഇനിയൊരിക്കലും എമിലിക്ക് ഒരു കുഞ്ഞിന് ജന്മം നല്കാന് ആകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിന്‍ഡി എമിലിയുടേയും ഭര്‍ത്താവ് മൈക്ക് ജോര്‍ദാന്റേയും കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. തനിക്ക് എമിലിയോടുളള സ്നേഹം പോലെ എമിലിക്കും ഒരു കുഞ്ഞ് സ്നേഹിക്കാന്‍ ഉണ്ടാകണമെ്ന്നുളള ആഗ്രഹമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സിന്‍ഡി പറഞ്ഞു. കുട്ടികളില്ലാതെ സങ്കടകരമായ ജീവിതം നയിക്കുന്ന മകളെ തനിക്ക് സങ്കല്പ്പിക്കാന് പോലും ആകില്ലെന്നും സിന്‍ഡി കൂട്ടിച്ചേര്‍ത്തു.
തന്റെ കുട്ടിയെ പ്രസവിക്കാന്‍ അ്്മ്മ തയ്യാറാണന്ന് ആദ്യം പറഞ്ഞപ്പോള്‍ തങ്ങള്‍ അത് ഗൗരവത്തോടെ കണ്ടിരുന്നില്ലെന്ന് എമിലി പറഞ്ഞു. പിന്നീട് കാര്യമായിട്ടാണ് പറയുന്നതെന്ന് ബോധ്യപ്പെട്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും എമിലി പറഞ്ഞു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇതിന് തടസ്സമാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും എമിലി കൂട്ടിച്ചേര്‍ത്തു. 2007ല്‍ ബ്രസിലില്‍ അന്‍പത്തിയൊന്ന് വയസ്സുളള സ്ത്രീ തന്റെ മകള്‍ക്ക് വേണ്ടി ഇരട്ട പേരക്കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്നു. ഇതാണ് സി്ന്ഡിക്കും പ്രചോദനമായത്.
അമ്മയോടുളള കടപ്പാട് മറക്കാന്‍ കഴിയില്ലെന്നും എമിലി കൂട്ടിച്ചേര്‍ത്തു. എല്ലി സിന്‍ഡിയ ജോര്‍ദാന്‍ എന്നാണ് തന്റെ മകള്‍ക്ക് എമിലി പേരിട്ടിരിക്കുന്നത്. മകള്‍ക്ക് വേണ്ടി ഇനിയും കുട്ടികളെ പ്രസവിക്കാന്‍ തയ്യാറാണന്നാണ് സിന്‍ഡി പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല