മലയാളത്തില്‍ നിന്നും ഒരു ചിത്രം കൂടി ബോളിവുഡിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റര്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
മോളിവുഡില്‍ വിജയം കൊയ്ത ചിത്രം ഹിന്ദിയിലെത്തുമ്പോള്‍ അജയ് ദേവ്ഗണ്‍ നായകനാകും. ഉണ്ണികൃഷ്ണനെക്കൊണ്ട് തന്നെ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ആഗ്രഹം. എന്നാല്‍ റീമേക്ക് കാര്യത്തില്‍ തീരുമാനമായാലും ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്യില്ലെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മലയാള ചിത്രത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് റീമേക്കില്‍ ശ്രദ്ധിക്കാനാവില്ലെന്നാണ് ഇതിന് അദ്ദേഹം നല്‍കിയ വിശീദകരണം.
പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖരന്റെ കഥയാണ് ഗ്രാന്റ്മാസ്റ്റര്‍ പറഞ്ഞത്. വ്യത്യസ്തമായ രീതിയില്‍ കുറ്റാന്വേഷണ കഥപറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ തിയ്യേറ്ററുകള്‍ നിറഞ്ഞോടുകയാണ്.
സേതുവിന്റെ തിരക്കഥയിലൊരുക്കുന്ന റൊമാന്റിക് ചിത്രത്തിന്റെ തിരക്കിലാണ് ഉണ്ണികൃഷ്ണനിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. ആസിഫ് അലി, അനൂപ് മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല