1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

എഴുപത്തിമൂന്നുകാരിയായ ഒരു അമ്മൂമ്മ രക്തം ദാനം ചെയ്ത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടയിലാണ് അത്യപൂര്‍വ ഗ്രൂപ്പിലുള്ള തന്റെ രക്തം അവര്‍ ദാനം ചെയ്തത്. 840 കുട്ടികള്‍ക്കും 360 മുതിര്‍ന്നവര്‍ക്കുമായി ഉപയോഗിക്കാവുന്നതാണ് ഇവര്‍ ദാനം ചെയ്ത രക്തം.ദൊറോത്തി മാന്‍ലി എന്ന എഴുപത്തിയൊന്നുകാരിയാണ് തന്റെ രക്തം ദാനം ചെയ്തത്.

മേഴ്‌സിസൈഡിലെ പെന്റണിലാണ് ദൊറോത്തിയും ഭര്‍ത്താവ് ബ്രയാനും താമസിക്കുന്നത്. ഇവരുടെ ആരോഗ്യം പുരോഗമിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരവധി വര്‍ഷങ്ങളിലേക്ക് ഇവരുടെ രക്തം ഉപയോഗിക്കാമെന്നും ദൊറോത്തിയെ പോലുള്ള രക്തദാതാക്കളോട് തങ്ങള്‍ നന്ദി പറയുന്നെന്നും എന്‍ എച്ച് എസ് ബ്ലഡ് ട്രാന്‍സ്പ്ലാന്റ് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.