കണ്‍സര്‍വൈറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഗ്രാന്‍ഡ് ഷാപ്പ്‌സ് രാഷ്ട്രീയ പ്രതിയോഗികളുടെ വിക്കിപീഡിയ പെയ്ജുകള്‍ എഡിറ്റ് ചെയ്ത് അപ്രത്യക്ഷമാക്കിയെന്ന് ആരോപണം. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഗാര്‍ഡിയന്‍ പത്രത്തിന്റേത് തെറ്റായ റിപ്പോര്‍ട്ടാണെന്നും അങ്ങനെയൊരും സംഭവമെ നടന്നിട്ടില്ലെന്നും ഗ്രാന്‍ഡ് ഷാപ്പ്‌സ് പ്രതികരിച്ചു.
നേരത്തെ ഷാപ്പ്്‌സിന്റെ വിക്കി പേജ് എഡിറ്റ് ചെയ്തിരുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടി തരംതാണ രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്നും ബിബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ഷാപ്പ്‌സ് പറഞ്ഞു.
24 മില്യണ്‍ ആളുകള്‍ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യുന്നുണ്ടെന്നും. ഇവരില്‍ ആരുമാകാം പേജില്‍ മാറ്റം വരുത്തുന്നതെന്നും ഷാപ്പ്‌സ് പറഞ്ഞു. ഇതെന്താണെങ്കിലും താന്‍ ചെയ്യുന്നതല്ലെന്നും തനിക്കൊപ്പമുള്ള ആളുകളോടും ഇതേക്കുറിച്ച് ചോദിച്ചെന്നും അവരാരും ഇത്തരത്തിലൊരു കാര്യം ചെയ്തിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞതായും ഷാപ്പ്‌സ് ബിബിസി ന്യൂസില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് 15 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഗാര്‍ഡിയന്‍ ഇത്തരത്തിലൊരു വാര്‍ത്ത സൃഷ്ടിച്ചത് അപലപനീയമാണെന്നും ഷാപ്പ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല