ഒരു വീട് നൂറിലേറെ വര്‍ഷം നിലനില്‍ക്കുകയെന്ന് പറയുന്നത് വലിയ കാര്യംതന്നെയാണ്. ഒരാള്‍ നൂറിലേറെ വര്‍ഷം ജീവിക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. എന്നാല്‍ ഇതിലൊന്നും അതിശയിക്കേണ്ട കാര്യമൊന്നുമില്ല. നന്നായിട്ട് പണിത വീടാണെങ്കില്‍ നൂറിലേറെ വര്‍ഷം തീര്‍ച്ചയായിട്ടും നില്ക്കും. അതുപോലെതന്നെ ജീവിതശൈലി നല്ലതാണെങ്കില്‍ ഒരാള്‍ക്ക് നൂറിലേറെ വര്‍ഷം ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ഇവിടെ അതൊന്നുമല്ല കാര്യം. ഏറെ കൗതുകകരമായ കാര്യമാണ് പറയാന്‍ പോകുന്നത്.
ഒരു സ്ത്രീ നൂറുവര്‍ഷം ഒരു വീട്ടില്‍തന്നെ താമസിച്ചു. ഇത് കൗതുകകരം തന്നെയാണ്. കാരണം ഒരു വീട്ടില്‍ ഒരാള്‍ നൂറുവര്‍ഷം താമസിക്കുകയെന്ന് പറഞ്ഞാല്‍ അതിലൊരു അതിശയമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ അല്പംകൂടി അതിശയിക്കാന്‍ സാധ്യതയുണ്ട്. ഈ മുതുമുതുമുത്തശ്ശി ജനിച്ച സമയത്ത് ബ്രിട്ടണില്‍ എണ്ണൂറ് കാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടൈറ്റാനിക്ക് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നതേയുള്ളു. ജോര്‍ജ്ജിന ബ്രൗണാണ് ജനിച്ച അതേവീട്ടില്‍ അതേ മുറിയില്‍ കഴിയുന്നത്. ഒരുമുറിപോലും മാറാതെയാണ് ജോര്‍ജിന കഴിയുന്നത് എന്നറിയുമ്പോഴാണ് അതിശയം തോന്നുക.
കഴിഞ്ഞയിടയ്ക്കാണ് ജോര്‍ജിന ബ്രൗണ്‍ തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. ജോര്‍ജിനയുടെ ആറാമത്തെ തലമുറയും ആ വീട്ടിലാണ് കഴിയുന്നത്. ഈ വീടുമായി ബന്ധപ്പെട്ട തനിക്ക് ധാരാളം കഥകള്‍ പറയാനുണ്ട്. എത്രയെത്ര ഓര്‍മ്മകളാണ് പങ്കുവെയ്ക്കാനുള്ളത്. ജോര്‍ജ്ജിന മുത്തശ്ശി ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ വാചാലയാകുന്നു. ഈ വീട് മൂന്ന് ബെഡ്റൂം വീടായിരുന്നു ആദ്യം. പിന്നീട് 1800 ല്‍ ചില കൂട്ടിചേര്‍ക്കലുകള്‍ വരുത്തുകയായിരുന്നു. ജോര്‍ജ്ജിന ജനിച്ച മുറിയും ചുറ്റുപാടും അതുപോലെതന്നെയാണ് ഇരിക്കുന്നത്. ഒരു ടോയ്ലെറ്റ് മാത്രമാണ് കൂട്ടിചേര്‍ത്തിരിക്കുന്നത്. ജോര്‍ജിനയുടെ ജീവിതത്തില്‍ മൂന്ന് തവണ മാത്രമാണ് വീടിന് അറ്റകുറ്റപണി ചെയ്തിട്ടുള്ളത്. 1954 വരെ ഈ വീട്ടില്‍ വൈദ്യൂതിയും വാട്ടര്‍ കണക്ഷന് എന്നിവപോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇതെല്ലാമെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല