സ്വന്തം ലേഖകന്‍: ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഈ പുരാതന മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബോംബിട്ടു തകര്‍ത്തത്.
1172 ല്‍ നൂര്‍ അല്‍ ദിന്‍ മുഹമ്മദ് സിങ്ഗിയുടെ നിര്‍ദേശ പ്രകാരമാണ് പള്ളി സ്ഥാപിച്ചത്. 14 ആം നൂറ്റാണ്ടില്‍ മൊറോക്കോ പണ്ഡിതനും സഞ്ചാരിയുമായ ഐബന്‍ ബത്തൂത്ത ഇവിടം സന്ദര്‍ശിച്ചിരുന്നു. മൊസൂളല്ലെ ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥന ഇടവുമായിരുന്നു ഈ പള്ളി. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയത് ഇവിടെയായിരുന്നു.
നൂറി മോസ്‌കിന് സമീപമുള്ള അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172 ല്‍ പണികഴിക്കപ്പെട്ട ഹദ്ബയെ ഇറാഖിന്റെ ‘പിസ ടവര്‍’ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്. പള്ളി തകര്‍ക്കപ്പെട്ടത് ഇറാഖിലെയും മൊസൂളിലേയും ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യമെന്നാണ് സഖ്യസേന വിശേഷിപ്പിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച ഐഎസ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ആരോപിച്ചു.
യു.എസ് നേതൃത്വത്തിലുള്ള സൈന്യം ഐഎസിനെതിയായ ആക്രമണം ആരംഭിച്ച് നാലാം ദിവസമാണ് പള്ളി തകര്‍ത്തത്. കഴിഞ്ഞ എട്ടു മാസമായി ഐഎസ് നിയന്ത്രണത്തിലുള്ള നഗരം പിടിച്ചടക്കാന്‍ സൈന്യം ശ്രമം നടത്തി വരികയായിരുന്നു. ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷം ഇറാഖിലെയും സിറിയയിലേയും നിരവധി ചരിത്ര സ്മാരങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല