സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് മുന്നോട്ടു വച്ചു. 5350 കോടി രൂപയുടെ ധനസഹായ നിര്‍ദേശങ്ങളാണ് ഗ്രീസ് യൂറോപ്യന്‍ യൂണിയന് മുമ്പാകെ സമര്‍പ്പിച്ചത്. നിര്‍ദേശങ്ങള്‍ക്ക് ഗ്രീസ് പാര്‍ലമെന്റിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്.
നികുതി വര്‍ധന, പെന്ഷന് വെട്ടിക്കുറക്കല്‍, ചെലവ് വെട്ടികുറക്കല്‍ എന്നിങ്ങനെ യൂറോപ്യന്‍ യൂണിയന് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2018 വരെ 5350 കോടി രൂപയുടെ പ്രാഥമിക ധനസഹായ പദ്ധതികളാണ് ഇവ. യൂറോപ്യന്‍ യൂണിയന്റെ സഹായം തേടുന്ന പുതിയ നിര്‍ദേശങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്.
സാമ്പത്തിക രക്ഷാ പാക്കേജ് അനുവദിക്കാന്‍ ഗ്രീസ് ചെലവുകള്‍ക്ക് കര്ക്കശനിയന്തരണം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനും ഐഎംഎഫും നേരത്തെ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ നിലപാട് മയപ്പെടുത്തികൊണ്ടുള്ള പുതിയ നിര്‍ദേശങ്ങളെ യൂറോപ്യന്‍ യൂണിയന് തള്ളില്ലെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
തുറമുഖങ്ങള്‍, പ്രാദേശിക വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കുക, ഹോട്ടലുകളുടെ നികുതി വര്‍ധിപ്പിക്കുക തുടങ്ങിയവയും സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലുണ്ട്. എന്നാല്‍ പെന്ഷന് വെട്ടിക്കുറക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പെന്‍ഷന്‍കാര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുകയും യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം ഗ്രീസിന് ഉറപ്പാക്കാം. യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ഞായറാഴ്ച നടത്തുന്ന കൂടിക്കാഴ്ചയിലാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല