1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2015

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. തൊഴിലാളി സംഘടനകളുടേയും പൊതുജനങ്ങളുടേയും കടുത്ത പ്രതിഷേധം മറികടന്നാണ് പാര്‍ലമെന്റിന്റെ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്.

229 പേര്‍ പാക്കേജിനെ അംഗീകരിച്ചപ്പോള്‍ 64 പേര്‍ എതിര്‍ത്തു. ഇതോടെ ഗ്രീസില്‍ നികുതി വര്‍ധനവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും നടപ്പില്‍ വരുമെന്ന് ഉറപ്പായി. പാക്കേജ് അംഗീകരിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്‌കാരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രീസില്‍ നടപ്പിലാക്കും.

എന്നാല്‍ കടാശ്വാസ പാക്കേജില്‍ വിശ്വാസമില്ലെന്നും എംപിമാരുടെ പ്രേരണയാല്‍ യോജിക്കുകയാണന്നും ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് വ്യക്തമാക്കി. ഗ്രീസും രാജ്യത്തെ ബാങ്കുകളും തകരാതിരിക്കുന്നതിനു ഏതുതരത്തിലുളള യുക്തിരഹിതമായ നടപടി സ്വീകരിക്കാനും താന്‍ തയ്യാറായിരുന്നുവെന്നും സിപ്രസ് പറഞ്ഞു.

കടാശ്വാസ പദ്ധതിക്ക് ഗ്രീസ് സര്‍ക്കാര്‍ വഴങ്ങിയതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനമായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കില്‍ രാജ്യത്തെ ബാങ്കിങ് സംവിധാനം തകരുകയും സാമ്പത്തികനില കൂടുതല്‍ താളെതെറ്റുകയും ചെയ്യുമെന്ന് വന്നതോടെയാണ് ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതിച്ചത്.

അതേസമയം പദ്ധതിയോട് യോജിപ്പില്ലാത്ത വിവിധ തൊഴിലാളികളുടെ കൂട്ടായ്മ പണിമുടക്കുകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.