സ്വന്തം ലേഖകന്‍: ഗ്രീക്ക് പൊതു തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സിരിസ പാര്‍ട്ടി തൂത്തുവാരുമെന്ന് സൂചന. മുന്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്രെ നേതൃത്വത്തിലുള്ള പുരോഗമന ഇടതുപക്ഷ സിറിസ പാര്‍ട്ടിയ്ക്ക് മുന്നേറ്റം. മൂന്നിലൊന്ന് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 35% വോട്ടുകള്‍ ഉറപ്പാക്കിയ സിറിസ വന്‍ ഭൂരിപക്ഷം നേടുമെന്ന് വ്യക്തമായതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വാന്‍ജലിസ് മെയ്മാറകിസ് തോല്‍വി സമ്മതിച്ചു.
300 അംഗ പാര്‍ലമെന്റില്‍ വിജയത്തിനാവശ്യമായ 151 സീറ്റുകള്‍ നേടാന്‍ 40 ശതമാനമെങ്കിലും വോട്ടുകളാണ് നേടേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ മദ്ധ്യത്തിലാണ് ഗ്രീസില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റില്‍ സിറിസയ്ക്കു ഭൂരിപക്ഷം നഷ്ടമായതോടെയാണ് രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
തിരഞ്ഞെടുപ്പിന് വഴിയൊരുക്കാന്‍ കഴിഞ്ഞ മാസം 20ന് സിപ്രാസ് രാജി വെയ്ക്കുകയായിരുന്നു. ജൂലായില്‍ നടന്ന ഹിതപരിശോധനാ ഫലത്തിന് വിരുദ്ധമായി രാജ്യത്തെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച പദ്ധതിയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതാണ് സിപ്രാസിന്രെ രാജിയില്‍ കലാശിച്ചത്. ഈ വര്‍ഷം ഗ്രീക്ക് ജനത അഭിമുഖീകരിച്ച മൂന്നാമത്തെയും ആറ് വര്‍ഷത്തിനിടെ അഞ്ചാമത്തെയും പൊതു തിരഞ്ഞെടുപ്പായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല