സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; ഇയു നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു. മൂന്നു വര്‍ഷത്തെ കാലാവധിയില്‍ യൂറോസോണ്‍ രാജ്യങ്ങള്‍ 7080 കോടി ഡോളറിന്റെ വായ്പ സഹായമാണ് ഗ്രീസിന് നല്‍കിയത്. ആഗോള സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ പദ്ധതിയാണിത്. പൊതു ധനവിനിയോഗം കുറച്ചാണ് ഗ്രീസ് വായ്പ തിരിച്ചടിച്ചത്. ചെലവുചുരുക്കല്‍ ഭാവിയിലും തുടരും.
ബാധ്യത മാറിയതോടെ എട്ടു വര്‍ഷത്തിനിടെ ആദ്യമായി ഗ്രീസിന് വിപണി വിലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. കടക്കെണിയിലകപ്പെട്ട രാജ്യത്തിന്റെ സാമ്പത്തിക നില അടുത്തിടെയായി മെല്ലെ വളര്‍ച്ചയുടെ പാതയിലെത്തിയിരുന്നു.
കടബാധ്യത അവസാനിച്ചതോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെയായി മാറി ഗ്രീസ് എന്ന് ഇ.യു കമീഷണര്‍ പിയറി മോസ്‌കോവിസി പറഞ്ഞു. 2700 കോടി ഡോളറിന്റെ അധിക വായ്പ കൂടി നല്‍കാന്‍ യൂറോസോണ്‍ രാജ്യങ്ങള്‍ തയാറായിരുന്നുവെങ്കിലും ഗ്രീസ് അത് നിരസിക്കുകയായിരുന്നു. അതിനിടെ,യമന്‍, ലിബിയ, ഗിനിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ കടക്കെണി ഗ്രീസിനെക്കാള്‍ രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല