സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി. ഗ്രീസിലാണ് ഏറ്റവും കൂടുതല്‍ സത്രീകള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്നത്.
സാന്‍ഡ് വിച്ചിന് പോലും യുവതികള്‍ ശരീരം വില്‍ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. ഏഥന്‍സിലെ പാന്റിയോണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഗ്രീസില്‍ 17, 000 ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിഴക്കന്‍ യുറോപ്പിലെ ലൈംഗിക തൊഴിലാളികളാണ് കൂടുതല്‍പേരും ശരീരം വില്‍ക്കുന്നത്. ലൈംഗിക തൊഴിലിന് ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിക്കുന്നതും ഗ്രീസിലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മുമ്പ് അരമണിക്കൂറിന് 50 യൂറോ എന്നതായിരുന്നു നിരക്ക്. എന്നാല്‍ ഇപ്പോള്‍ രണ്ട് യൂറോയാണ് ഇവര്‍ ഈടാക്കുന്നത്. 17 നും 20 ഇടയില്‍ പ്രായമുള്ള യുവതികളാണ് ലൈംഗിക തൊഴിലിലേക്ക് കടന്നു വരുന്നതെന്നും പഠനത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല