1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സഹായത്തില്‍ കുറവ് വരുകയാണങ്കില്‍ ജൂണ്‍ അവസാനത്തോടെ ഗ്രീക്കിന്റെ ദൈനം ദിന കാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ വരുമെന്ന് മുന്‍ ഗ്രീക്ക് പ്രധാനമന്ത്രി ലൂകാസ് പാപ്പിഡമോസ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തരകാര്യങ്ങള്‍ക്കുളള പണം കണ്ടെത്തുന്നതു വരെ ഇഎഫ്എസ്എഫും ഐഎംഎഫും മാസാമാസം നല്‍കുന്ന വായ്പാ തുക കൊണ്ടാണ്. മെയ് 11ന് അന്താരാഷ്ട്ര സഹായമായി ഗ്രീക്കിന് ലഭിച്ചത് 3.8ബില്യണ്‍ യൂറോയാണ്. എന്നാല്‍ ജൂണ്‍ 18 ഓടെ അത് 700 മില്യണ്‍ യൂറോയായി ചുരുങ്ങുമെന്നും പാപ്പിഡമോസ് മുന്നറിയിപ്പ് നല്‍കുന്നു.

ഗ്രീക്ക് പത്രമായ ടു വിമ പത്രമാണ് പാപ്പിഡമോസിനെ ഉദ്ദരിച്ച് പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മേയ് ആറിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതിനെ തുടര്‍ന്ന സഖ്യകക്ഷി ഗവണ്‍മെന്റിന് ശ്രമിക്കുമ്പോഴാണ് മേയ് പതിനൊന്നാം തീയതി പാപ്പിഡമോസ് ഗ്രീക്ക് പ്രധാനമന്ത്രി കരോളസ് പാപോലിയസിന് മുന്നറിയിപ്പ് നല്‍കികൊണ്ട് കത്തയക്കുന്നത്. പിന്നീട് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വിതരണം ചെയ്ത കത്ത് എങ്ങനെയോ ചോരുകയായിരുന്നു.

ജൂണ്‍ 17ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടിയായ സിറിസക്കാകും മുന്‍തൂക്കമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഞയറാഴ്ച പ്രസിദ്ധപ്പെടുത്തിയ ചില തിരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ന്യൂ ഡെമോക്രസിക്കും വിജയസാധ്യതയുണ്ടന്ന് ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.