സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപുകളില്‍ മുപ്പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യുഎന്‍. വെറും 85,000 മാത്രം ജനസംഖ്യയുള്ള ലെസ്‌ബോസ് ദ്വീപിലാണ് ഇവരില്‍ പകുതി പേരും തമ്പടിച്ചിരിക്കുന്നത്. ദ്വീപുകളില്‍നിന്ന് സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍ എന്നിവി!ടങ്ങളിലേക്കെത്തുക എന്നതാണ് അഭയാ!ര്‍ഥികളുടെ ലക്ഷ്യം. 7000 അഭയാര്‍ഥികള്‍ തിങ്കളാഴ്ച ഗ്രീസില്‍നിന്നു മാസിഡോണിയയില്‍ എത്തിയതായി യുഎന്‍ വക്താവ് പറഞ്ഞു. ലെസ്‌ബോസിലും ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയിലും അഭയാര്‍ഥികളുടെ ഒഴുക്ക് സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായെങ്കിലും ആഴ്ചാവസാനത്തോടെ ഇതു കുറഞ്ഞുവെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം നാലു ലക്ഷം പേര്‍ മെ!ഡിറ്ററേനിയന്‍ കടന്ന് യൂറോപ്പിലെത്തുമെന്നാണു യുഎന്‍ കണക്കുകൂട്ടുന്നത്. 2016 ല്‍ ഇത് നാലരലക്ഷം വരെയാകാം. ഇതിനിടെ കൂടുതല്‍ രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചു. വെനസ്വേല 20,000 പേരെ സ്വീകരിക്കും.
ഒരു വര്‍ഷം അഞ്ചു ലക്ഷം പേരെ ജര്‍മനി അനുവദിക്കും. എന്നാല്‍ ഈ വര്‍ഷം മാത്രം എട്ടുലക്ഷം പേരെയാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. 2014ല്‍ എത്തിയതിനെക്കാള്‍ നാലുമടങ്ങു കൂടുതലാണിത്. മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ സഹായിച്ചേ മതിയാവൂ എന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലമെര്‍ക്കല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല