എന്തായാലും ഭൂമി നമ്മള്‍ മനുഷ്യര്‍ കയ്യേറി കയ്യേറി വനത്തിന് പോയിട്ട് ഒരു മരത്തിനു പോലും ഇടം കൊടുക്കാതയാക്കി. എന്നാല്‍ ഇപ്പോള്‍ ഇറ്റലിയില്‍ ഒരുങ്ങുന്നത് മരങ്ങളും ചെടികളും വളര്‍ന്നും പടര്‍ന്നും അലങ്കാരമായി നില്‍ക്കുന്ന അംബരചുംബികളാണ്! ഇറ്റാലിയന്‍ നഗരമായ മിലാനില്‍ അത്തരത്തിലുള്ള രണ്ട് ആകാശക്കാടുകള്‍ ഒരുക്കത്തിലാണ്. 27 നിലകളിലായി പാര്‍പ്പിടങ്ങളോട് ചേര്‍ന്ന് 730 മരങ്ങളും 5000 കുറ്റിച്ചെടികളും 11,000 ചെടികളും വളര്‍ത്തി നിറുത്തുകയാണവിടെ. ഫ്ളാറ്റുകളുടെ ബാല്‍ക്കണികള്‍ അതിനായി പ്രത്യേകം സജ്ജമാക്കുന്നു. മുകള്‍ നിലകളില്‍ താമസിക്കുന്നവര്‍ക്കും ഭൂമിയിലെന്നപോലെ മരങ്ങളും ചെടികളുമെല്ലാമുള്ള പൂന്തോട്ടത്തിന് നടുവില്‍ ജീവിക്കുന്ന പ്രതീതിയാകും.
ആഞ്ഞുവീശുന്ന കാറ്റില്‍ അടര്‍ന്ന് വീഴുകയും വേരറ്റു പതിക്കുകയും മറ്റും ചെയ്യാത്ത ഇനം മരങ്ങളാണ് ‘ആകാശവനം’ സജ്ജമാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മിലാനിലെ പ്രഗത്ഭനായ സ്റ്റെഫാനൊ ആവഷിക്രിച്ചത്. 2006ല്‍ അതിന് രൂപകല്പനയായി. പണിയും തുടങ്ങി. 2012ല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. താഴത്തെ നിലകളിലെ 80 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള അപാര്‍ട്ട്മെന്റുകള്‍ക്ക് 5.6 ലക്ഷം പൌണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്. 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പെന്റ്ഹൌസിന് 17 ലക്ഷം പൌണ്ട് വിലയാകും.
നഗരമദ്ധ്യത്തില്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ആകാശവനം രണ്ട് അടുത്തടുത്ത രണ്ട് അംബരചുംബികളിലായി വളര്‍ത്താനാണ് പദ്ധതി. നഗരത്തില്‍ ഒരു തുണ്ട് ഭൂമിക്കു പോലും തീവിലിയാണ്. പാര്‍പ്പിടങ്ങള്‍ക്ക് ചുറ്റിനും വിശാലമായ പൂന്തോട്ടവും മരങ്ങളും വച്ചു പിടിപ്പിക്കുക അസാദ്ധ്യമായ കാര്യവുമാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് ആകാശവന പദ്ധതി ഒരുക്കുന്നത്. ഏറെ പരിശ്രമവും പണച്ചെലവും വരുന്ന കാര്യമാണിത്. യാഥാര്‍ത്ഥ്യമാകുമ്പോള്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായി മാറാന്‍ പോകുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല