ജോണ്‍ അനീഷ്
ലണ്ടനില്‍ ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് എന്ന സ്ഥാപനം നടത്തി മലയാളികളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി തിരിമറി നടത്തിയ സംഭവത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു ജനകീയ സംഘടന എന്ന നിലയില്‍ യുക്മ നേതൃത്വം ഈ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ട്രാവല്‍ എജെന്‍സി ഉടമ നോബിയുമായി യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്,യുക്മയടക്കമുള്ള മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസം 22 ന് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അന്നത്തെ സമവായ യോഗത്തിന്റെ തീരുമാന പ്രകാരം തുടര്‍ ചര്‍ച്ചകള്‍ നടത്തുവാനായി ശ്രീ ഫ്രാന്‍സിസ് കവള ക്കാട്ട് , ശ്രീ സുഗതന്‍ തെക്കെപ്പുര, ശ്രീ ഫിലിപ്പ് എബ്രഹാം , ശ്രീ ജൈസണ്‍ ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ഗ്രീന്‍ ലാന്‍ഡ് ട്രാവെല്‍സ് ഉടമയായ നോബി കെ ബേബിയുമായി നടത്തിയ മുന്നാമത്തെ കുടി കാഴ്ചക്ക് ശേഷം താഴെപ്പറയുന്ന തീരുമാനങ്ങള്‍ എടുത്ത വിവരം ഏവരെയും അറിയിക്കുന്നു.
1 ) നോബിയുടെ അമ്മയുടെ പേരിലുള്ള രണ്ടു വസ്തുക്കള്‍ ,( 15 സെന്റും, 17 സെന്റും വീടും ) വിറ്റു കഴിയുന്നത്ര കടബാധ്യത തീര്‍ക്കുന്നതാണ് 2 ) ഗ്രീന്‍ ലാന്‍ഡ് ട്രാവല്‍ കമ്പനിയുടെ പാപ്പര്‍ പ്രഖ്യാപന നടപടികള്‍ മേല്‍ പറഞ്ഞ തീരുമാനത്തെ ബാധിക്കുന്നതല്ല
3 ) വസ്തു വില്‍പ്പനയില്‍ ഇടപെടുന്നതിന് മധ്യസ്ഥ കമ്മിറ്റിക്ക് പരിമിതികള്‍ ഉണ്ടെങ്കിലും സാധ്യമായ എല്ലാ ഇടപെടലുകളും കമ്മിറ്റി നടത്തും. 4 )ഇതുമായി ബന്ധപ്പെട്ടു നോബി സ്വന്തമായി പ്രസ്താവന താമസിയാതെ പുറപ്പെടുവിക്കുന്നതായിരിക്കും 5) തികച്ചും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഈ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ യാതൊരു കാരണവശാലും ഉപ ഭോക്താക്കളുടെ നിയമപരമായ അവകാശത്തെ ബാധിക്കുന്നതല്ല എന്ന്
കമ്മിറ്റിക്ക് വേണ്ടി ശ്രീ ഫ്രാന്‍സിസ് കവള ക്കാട്ട് , ശ്രീ സുഗതന്‍ തെക്കെപ്പുര, ശ്രീ ഫിലിപ്പ് എബ്രഹാം , ശ്രീ ജൈസണ്‍ ജോര്‍ജ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല