ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലെ തേഡ് മിലിട്ടറി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഗ്രീന്‍ ടീ കഴിക്കുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതായി കണ്ടെത്തിയത്. ഗ്രീന്‍ ടീ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുമെന്നും അത് ഒര്‍മ്മശക്തി കൂട്ടുകയും സ്ഥല സംബന്ധമായ പഠനങ്ങളെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ ടീക്ക് കഴിവുളളതായി നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്്. തേഡ് മിലിട്ടറി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ യുന്‍ ബായി ആണ്് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് രാസവസ്തുവായ ഇജിസിജിയിലാണ് ബായിയും സംഘവും ഗവേഷണം നടത്തിയത്. ഇജിസിജി ന്യൂറല്‍ പ്രൊജെനിറ്റര്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായും അവ ഷോര്‍ട്ട് ടേം മെമ്മറിയേയും ലോംഗ് ടേം മെമ്മറിയേയും സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറവി സംബന്ധമായ രോഗങ്ങള്‍ക്ക് മരുന്നായി ഇജിസിജി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. കണ്ടുപിടുത്തം സംബന്ധിച്ച ഫലങ്ങള്‍ മോളിക്യുലാര്‍ ന്യുട്രീഷന്‍ ആന്‍ഡ് ഫുഡ് റിസര്‍ച്ച് മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല