യൂറോപ്പില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്തില്‍ ഗ്രീസിനു ഒരു വലിയ പങ്കു തന്നെയുണ്ട്. അതിനാല്‍ തന്നെ ഗ്രീസിനെ കരകയറ്റാനുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ കൈക്കൊള്ളുകയും ഉണ്ടായിട്ടുണ്ട്. എന്തായാലും യൂറോ പ്രതിസന്ധിക്ക് താല്‍ക്കാലികമായ ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്.
പുതിയ ചെലവുചുരുക്കല്‍ പരിപാടി ഗ്രീസിലെ രാഷ്ട്രീയ കക്ഷികള്‍ അംഗീകരിതോടെയാണ് യൂറോ പ്രതിസന്ധിക്കു താത്കാലിക പരിഹാരമായത്. ഗ്രീസിനു 17200 കോടി ഡോളറിന്റെ പുതിയ സഹായപദ്ധതി യൂറോപ്യന്‍ കേന്ദ്രബാങ്ക് അനുവദിക്കാന്‍ ഇതു വഴിതെളിച്ചു.ഗ്രീസിനു കടം നല്കിയവര്‍ 70 ശതമാനം നഷ്ടം സഹിക്കാന്‍ തയാറായതോടെയാണ് ഒത്തുതീര്‍പ്പായത്.
പഴയ കടപ്പത്രങ്ങള്‍ക്കു പകരം കുറഞ്ഞ തുകയ്ക്കു 30 വര്‍ഷ കാലാവധിയുടെ കടപ്പത്രം നല്കും. 3.6 ശതമാനമാകും പലിശ. ഗ്രീക്കു ഗവണ്‍മെന്റിന്റെ കടപ്പത്രം വാങ്ങിയിരുന്ന ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവയ്ക്ക് ഈ ധാരണ വന്‍ നഷ്ടമാണ്. സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള ചെലവുചുരുക്കല്‍ നടപടികള്‍ക്കു ഗ്രീക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ധാരണയിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല