1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2019

സ്വന്തം ലേഖകൻ: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് കൌമാരക്കാരിയയ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗ്. നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ഗ്രേറ്റ നേതാക്കളുടെ മുഖത്തു നോക്കി പറഞ്ഞു. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു.

വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരരംഗത്തുണ്ട്. പൊള്ളയായ വാക്കുകള്‍ പറഞ്ഞ് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എന്റെ ബാല്യം നിങ്ങള്‍ തകര്‍ത്തു. പരിസ്ഥിതി പ്രവര്‍ത്തകയും സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ഗ്രേറ്റ തുന്‍ ബാഗിന്റെ ശബ്ദം യു.എന്നിനെ ഞെട്ടിപ്പിച്ചു.

പണത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നും അവര്‍ ചോദിച്ചു. വിമാനയാത്ര ഒഴിവാക്കി ബോട്ടിലാണ് ഗ്രേറ്റ സ്വീഡനില്‍ നിന്നും ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തിനെത്തിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.