ഗള്ഫ്കാരനായ വരന് കമ്പനി ലീവ് അനുവദിച്ചില്ല. വധുവിനെ വരന്റെ സഹോദരി പുടവ നല്കി സഹോദരനു വേണ്ടി നേരത്തെ നിശ്ചയിച്ച സമയത്ത് വിവാഹം കഴിച്ചു.
അബുദാബി ആസ്ഥാനമായുള്ള കമ്പനിയുടെ ദുബയ് ഓഫീസിലാണ് സുനില്‍ ജോലി ചെയ്യുന്നത്. കരാര്‍ പ്രകാരമുള്ള രണ്ട് മാസത്തെ ലീവിന് വിവാഹത്തിന് രണ്ട് മാസം മുമ്പ് തന്നെ സുനില്‍ അപേക്ഷിച്ചതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടായില്ല.
തുടര്‍ന്ന് ജോലിയില്‍ നിന്നും രാജിവെക്കാനൊരുങ്ങിയ സുനിലിനെ മേലധികാരികള്‍ ലീവ് നല്‍കാമെന്ന് ഉറപ്പ് നല്കി പിന്തിരിപ്പിക്കുകയായിരുന്നു. അങ്ങനെ സുനില്‍ കല്യാണ ഒരുക്കങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം ലീവ് നല്‍കാതെ കമ്പനി കാലുമാറിയതോടെ സംഗതി അവതാളത്തിലാവുകയായിരുന്നു.
അവസാനം വധു വിദ്യയ്ക്ക് സുനിലിന്റെ സഹോദരി സുമ പുടവ നല്‍കുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പ് നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് ഇങ്ങനെ കലാശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല