ജോര്‍ജ് ജോണ്‍
ഗ്രോസ്ഗെരാവ്: നവോദയാ കേരളസമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 16 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണി മുതല്‍ വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ വച്ച് ആഘോഷിക്കുന്നു. അത്തപ്പൂവിടലിന് ശേഷം താളമേളങ്ങളോടെ മഹാബലിയുടെ വരവേല്‍പ്പ്, പ്രാര്‍ത്ഥനാ ഗാനം എന്നിവയോടെ ആഘോഷം തുടങ്ങും. തുടര്‍ന്ന് തിരുവാതരകളി, ഭരതനാട്യം, ഇന്‍സ്രട്രമെന്റല്‍ മ}സിക്, ഓണഗാനങ്ങള്‍, പന്തിരുകുളം (12 താളലയങ്ങള്‍), സിനിമാറ്റിക് ഡാന്‍സുകള്‍, ആശംസകള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടും.
ഇടവേളക്കും വിഭവ സമ|ദ്ധമായ ഓണ സദ്യക്കും ശേഷം ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടെ തംബോല നടത്തും. തുടര്‍ന്ന് സിന്ധുജാ ഡേവിഡിന്റെ ബോളിവുഡ് ഡാന്‍സുകള്‍ അരങ്ങേറും. ഗ്രോസ്ഗെരാവ്: നവോദയാ കേരളസമാജത്തിന്റെ ഓണാഘോഷത്തിലേക്ക് എല്ലാ അംഗങ്ങളെയും സുഹ|ത്തുക്കളോടൊപ്പം കുടുബ സമേതം സ്വാഗതം ചെയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഞാറപ്പറമ്പില്‍ (06152-55776); ആന്റോ പാരണികുളങ്ങര(06152-859599); മേരി വെള്ളാരംകാലയില്‍(06152-55635) എന്നിവരുമായി ബദ്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല