1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2024

സ്വന്തം ലേഖകൻ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. അ​ദാ​നി മാ​നേ​ജ്മെ​ന്‍റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ച്ച ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും ബോ​ണ​സ് വ​ർ​ധ​ന​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം 20 ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ച്ചു. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ഗ്രൗ​ണ്ട് ഹാ​ന്‍റി​ലിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​ണി​മു​ട​ക്കി​യ​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മ​സ്ക​റ്റ്, അ​ബു​ദാ​ബി, ഷാ​ർ​ജ, എ​യ​ർ അ​റേ​ബ്യ, ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ളി​ലെ കാ​ർ​ഗോ നീ​ക്ക​മാ​ണ് മു​ട​ങ്ങി​യ​ത്. 20 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യാ ക​മ്പ​നി ജീ​വ​ന​ക്കാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

എ​യ​ർ​ഇ​ന്ത്യ സാ​റ്റ്സി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശ​മ്പ​ള പ​രി​ഷ്കാ​ര​വും ബോ​ണ​സും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജീ​വ​ന​ക്കാ​ർ സ​മ​രം. ഇ​വി​ടു​ത്തെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തുന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.