കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്.
വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും സ്ത്രീകള്‍ കളിയാക്കിയിരുന്നു. ഇതിലുള്ള മനോവേദനയും ദേഷ്യവുമാണ് രാജേഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.
വിഷം കഴിച്ച ശേഷം ഇക്കാര്യങ്ങള്‍ രാജേഷ് സഹോദരനായ സഞ്ജയിനോട് പറഞ്ഞു. കറുപ്പ് നിറമുള്ള വധുവിനെ തനിയ്ക്ക് തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയും രാജേഷ് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കറുത്ത നിറമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ബിഹാര്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ വിമുഖത പ്രകടിപ്പിയ്ക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല