സ്വന്തം ലേഖകന്‍: ജിഎസ്ടിയില്‍ നിര്‍ണായക ഇളവുകളുമായി കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി, 27 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും, ഹോട്ടലുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. 27 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 24 ല്‍ നിന്നും 18 ആക്കി കുറക്കും.
ഹോട്ടലുകളുടെ ജിഎസ്ടിയില്‍ കുറവുണ്ടാകും. എസി റസ്റ്റോറന്റുകളില്‍ ജിഎസ്ടി 18 ല്‍ നിന്നും 12 ആക്കി കുറയ്ക്കും കരകൗശല ഉല്‍പ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. ചെറുകിട വ്യാപാരികള്‍ ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതിയെന്നതും രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കിയും ജിഎസ്ടി കൗണ്‍സിലിന്റെ സുപ്രധാന തീരുമാനങ്ങള്‍.
ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. 50000 വരെ സ്വര്‍ണം വാങ്ങുന്നതിനും ഇളവ്. 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട. ജിഎസ്ടി ഏര്‍പ്പെടുത്തിയ ശേഷം മാറ്റത്തിന്റെ മൂന്നുമാസമാണ് പിന്നിട്ടിരിക്കുന്നത്. ഇക്കാലഘട്ടത്തില്‍ നികുതി പിരിക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം സ്വാഭാവികമാണെന്നും ധനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല